ന്യൂഡല്‍ഹി: എട്ടു വര്‍ഷമായി അബോധനിലയില്‍ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയില്‍.
2008ല്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നപ്പോഴാണ് ദാസ്മുന്‍ഷി കുളിമുറിയില്‍ വഴുതിവീണ് അബോധാവസ്ഥയിലായത്. അതില്‍ നിന്ന് പുരോഗതിയൊന്നുമില്ല. എന്നിരിക്കെയാണ് 90 അംഗ പാര്‍ട്ടി പ്രചാരണ കമ്മിറ്റിയിലെ 19ാം പേരുകാരനായി ദാസ്മുന്‍ഷിയെ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയത്. ഇക്കാര്യം ഭാര്യയും മുന്‍ കേന്ദ്രമന്ത്രിയുമായ ദീപ ദാസ്മുന്‍ഷി എ.ഐ.സി.സി നേതൃത്വത്തിന്‍െറ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍, ദാസ്മുന്‍ഷിയുടെ പേര് തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തിയത് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സി.പി. ജോഷി ന്യായീകരിച്ചു.
പ്രസംഗിക്കാന്‍ പോവുന്നില്ളെങ്കിലും ദാസ്മുന്‍ഷി പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹത്തിന്‍െറ പേര് ഉള്‍പ്പെടുത്തിയത് വ്യക്തമായ സന്ദേശം നല്‍കുന്നതാണെന്ന് സി.പി. ജോഷി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.