ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നം സൈക്കിള്‍ സംബന്ധിച്ച തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ വാദം പൂര്‍ത്തിയായി തീര്‍പ്പ് പറയാനായി മാറ്റി. ഒന്നോ രണ്ടോ ദിവസത്തിനകം കമീഷന്‍െറ തീരുമാനം ഉണ്ടായേക്കും. ഫെബ്രുവരി 11ന് ആദ്യഘട്ട പോളിങ് നടക്കുന്ന യു.പിയില്‍ പത്രികാസമര്‍പ്പണം ചൊവ്വാഴ്ച ആരംഭിക്കേണ്ടതുണ്ട്.
ചിഹ്നത്തിനുള്ള അവകാശവാദം മുലായവും അഖിലേഷും ആവര്‍ത്തിച്ചു. കമീഷന്‍ മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ പരാശരനൊപ്പം നേരിട്ട് ഹാജരായ മുലായം താന്‍ സ്ഥാപിച്ച പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായിട്ടില്ളെന്നും ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷനായ തനിക്കാണ് ചിഹ്നത്തിനുള്ള അവകാശമെന്നുമുള്ള വാദമാണ് ഉന്നയിച്ചത്. അഖിലേഷിനുവേണ്ടി രാജ്യസഭാംഗം രാംഗോപാല്‍ യാദവും പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലും ഹാജരായി.
ജനുവരി ഒന്നിന് ചേര്‍ന്ന ജനറല്‍ ബോഡി മുലായത്തെ മാറ്റി അഖിലേഷിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തുവെന്നും പാര്‍ട്ടിയുടെ 90 ശതമാനം ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും പിന്തുണയുള്ള തങ്ങളാണ് ഇപ്പോള്‍ യഥാര്‍ത്ഥ സമാജ്വാദി പാര്‍ട്ടിയെന്നുമാണ് അഖിലേഷ് പക്ഷം വാദിച്ചത്.
അഖിലേഷിനെ അധ്യക്ഷനാക്കിയ ജനുവരി ഒന്നിലെ ജനറല്‍ ബോഡി പാര്‍ട്ടി ഭരണഘടന പ്രകാരം സാധുവല്ളെന്നും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട രാം ഗോപാല്‍ യാദവിന് യോഗം വിളിക്കാന്‍ അര്‍ഹതയില്ളെന്നും മുലായം വാദിച്ചു.
യോഗം വിളിക്കാന്‍ 40 ശതമാനം ഭാരവാഹികളുടെ പിന്തുണ മതിയെന്നും 90 ശതമാനം പേരുടെ രേഖാമൂലമുള്ള പിന്തുണ കമീഷന് മുന്നില്‍ വെച്ചതായും അഖിലേഷ് പക്ഷം മറുപടി നല്‍കി. ചിഹ്നം തങ്ങള്‍ക്ക് കിട്ടുമെന്ന ഉറച്ച പ്രതീക്ഷയാണ് ഇരുപക്ഷവും പുറത്തേക്ക് പറയുന്നത്. എന്നാല്‍, സൈക്കിള്‍ ആര്‍ക്കും നല്‍കാതെ മരവിപ്പിച്ചേക്കുമെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചന. അത്തരമൊരു സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും ഇരുപക്ഷത്തും ചര്‍ച്ച സജീവമാണ്. സ്വന്തം പാര്‍ട്ടി രൂപവത്കരിക്കുന്നതിന് പകരം മുലായത്തിന്‍െറ തട്ടകമായിരുന്ന ലോക്ദളിന്‍െറ കലപ്പയേന്തിയ കര്‍ഷകന്‍ സ്വീകരിക്കാനാണ് മുലായം ക്യാമ്പിലെ ആലോചന. മുലായം വരികയാണെങ്കില്‍ പാര്‍ട്ടി നേതൃത്വവും ചിഹ്നവും വിട്ടുനല്‍കാന്‍ ലോക്ദള്‍ അധ്യക്ഷന്‍ ചൗധരി സുനില്‍ സിങ് സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.
പുതിയ പാര്‍ട്ടിയുണ്ടാക്കാനും സൈക്കിളുമായി സാമ്യമുള്ള മോട്ടോര്‍ സൈക്കിള്‍ ചിഹ്നം നേടിയെടുക്കാനുമാണ് അഖിലേഷ് ക്യാമ്പിലെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കോണ്‍ഗ്രസ്-അഖിലേഷ് സഖ്യം ഏറക്കുറെ ഉറപ്പായി. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ അഖിലേഷുവേണ്ടി തെരഞ്ഞെടുപ്പ് കമീഷന് മുന്നിലത്തെിയത് ഈ സാഹചര്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.