തിരുവനന്തപുരം: പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലും മൂ ന്ന് സാധ്യതാ സ്ഥാനാർഥികളുടെ പട്ടിക തയാറാക്കാൻ സി.പി.െഎ. തിങ്കളാഴ്ച ചേരുന്ന സംസ്ഥ ാന നിർവാഹക സമിതിയും ചൊവ്വാഴ്ചത്തെ സംസ്ഥാന കൗൺസിലും ഇക്കാര്യം ചർച്ച ചെയ്ത് തീരു മാനിക്കും. തിരുവനന്തപുരം സീറ്റിൽ കണ്ണുവെച്ച ജനതാദളി (എസ്)െൻറ ആഗ്രഹവും ചർച്ചയാകും.
തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് എന്നിവയാണ് സി.പി.െഎ സീറ്റുകൾ. മണ്ഡലങ്ങൾ മാറേണ്ടതില്ലെന്ന ധാരണയാണ് നേതൃതലത്തിൽ. നാല് മണ്ഡലങ്ങളിലും മൂന്നംഗ സാധ്യതാ സ്ഥാനാർഥികളുടെ പട്ടിക തയാറാക്കാൻ എട്ട് ജില്ലാ നേതൃത്വങ്ങളോട് ആവശ്യപ്പെടും. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിലെ സാധ്യത പട്ടിക അതത് ജില്ല നേതൃത്വം തയാറാക്കും. മാവേലിക്കര മണ്ഡലം ഉൾപ്പെടുന്ന കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ല കൗൺസിലുകളാണ് ഇൗ മണ്ഡലത്തിെൻറ പട്ടിക തയാറാക്കുക. വയനാട് മണ്ഡലത്തിലെ പട്ടിക കോഴിക്കോട്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ല കൗൺസിലും തയാറാക്കും.
എൽ.ഡി.എഫ് ജാഥകൾ മാർച്ച് രണ്ടിന് സമാപിച്ചശേഷം ചേരുന്ന കേന്ദ്ര സെക്രേട്ടറിയറ്റ്, ദേശീയ നിർവാഹക സമിതി എന്നിവയിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിൽ എത്തും വിധമാവും സ്ഥാനാർഥി നിർണയം.
കഴിഞ്ഞ തവണ തിരുവനന്തപുരത്തെ ചുറ്റിപ്പറ്റിയുണ്ടായ ‘പേമെൻറ് സീറ്റ്’ വിവാദത്തിെൻറ കറ കഴുകിക്കളയുന്ന സ്ഥാനാർഥിയെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ച് മറുപടി പറയണമെന്ന അഭിപ്രായം ശക്തമാണ്. നീലേലാഹിതദാസനെ മുൻനിർത്തിയുള്ള ജനതാദൾ (എസ്) സമ്മർദത്തിന് വഴങ്ങരുതെന്ന ആവശ്യം സി.പി.െഎ തിരുവനന്തപുരം ജില്ല ഘടകത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.