തൃശൂര്‍: വടക്കാഞ്ചേരി, വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണം പ്രാദേശിക നേതാക്കളുടെ സ്ഥാനാർഥിത്വ മോഹവും നിസ്സഹകരണവുമാണെന്ന് സി.പി.എം സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടി സ്വീകരിച്ചു. എങ്ങനെയെങ്കിലും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുക എന്ന ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ശൈലി സി.പി.എമ്മിലും കടന്നുവരുന്നു. ഇതില്‍ നിന്നെല്ലാം പാര്‍ട്ടിയെ മോചിപ്പിച്ച് ഓരോ പാര്‍ട്ടി അംഗവും സംഘടന തത്ത്വങ്ങള്‍ക്ക് പിന്നില്‍ അണിനിരത്തുക എന്നത് സ്വതന്ത്ര സ്വാധീന ശക്തി വർധിപ്പിക്കുന്നതിെൻറ അടിസ്ഥാന ഘടകമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാര്‍ട്ടി നേതാക്കളുടെ പാര്‍ലമെൻററി വ്യാമോഹത്തെ നിശിതമായാണ് റിപ്പോര്‍ട്ടിെൻറ ഭാഗമായ അനുബന്ധത്തില്‍ വിമര്‍ശിക്കുന്നത്.
‘പാര്‍ലമെൻററി സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ കാണിക്കുന്ന വ്യക്തിപരമായ ആഗ്രഹങ്ങളും ഇടപെടലുകളും ജനാധിപത്യ കേന്ദ്രീകരണ സംഘടന തത്ത്വങ്ങളുടെ ലംഘനങ്ങളിലേക്കാണ് പാര്‍ട്ടിയെ എത്തിച്ചത്. സംഘടനപരമായ കര്‍ക്കശത്വം മുറുകെ പിടിക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. നേതൃത്വത്തില്‍ ഉണ്ടായ ഇത്തരം സംഭവങ്ങള്‍ കീഴോട്ട് കിനിഞ്ഞിറങ്ങിയതിെൻറ ചില ദൂഷ്യങ്ങള്‍ ചില പ്രദേശങ്ങളില്‍ പാര്‍ട്ടി നേരിടുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തരം ചില പ്രവണതകള്‍ ഉണ്ടായി. പാര്‍ട്ടിയോടൊപ്പം നില്ക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളാനും ചുമതലകള്‍ നല്‍കാനും കഴിയാതെ വരുമ്പോള്‍ എല്ലാവരുടെയും കഴിവ് പാര്‍ട്ടിക്ക് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നു -റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.