തിരുവനന്തപുരം: പി.കെ. ശശി എം.എൽ.എക്കെതിരായ ലൈംഗികപീഡന പരാതിയിലെ അന്വേഷണ കമീഷൻ റിപ്പോർട്ട് വെള്ളിയാഴ്ച ആരംഭിക്കുന്ന സി.പി.എം നേതൃയോഗത്തിെൻറ പരിഗണനക്ക്. പി.കെ. ശ്രീമതിയും എ.കെ. ബാലനും അടങ്ങുന്ന കമീഷെൻറ തെളിവെടുപ്പും മൊഴി രേഖപ്പെടുത്തലും അന്തിമഘട്ടത്തിലാണ്.
28ന് സംസ്ഥാന സെക്രേട്ടറിയറ്റും 30നും ഒക്ടോബർ ഒന്നിനും സംസ്ഥാന സമിതിയും ചേരും. വിഷയം ഉടൻ സെക്രേട്ടറിയറ്റിെൻറ പരിഗണനക്ക് സമർപ്പിച്ചേക്കും. ശശിയെ എ.കെ.ജി സെൻററിൽ വിളിച്ചു വരുത്തിയതിനു പിന്നാലെ പാലക്കാെട്ടത്തിയ കമീഷൻ പരാതിക്കാരിയായ ഡി.വൈ.എഫ്.െഎ ജില്ല വനിതനേതാവിെൻറയും പാലക്കാട് ജില്ല ഡി.വൈ.എഫ്.െഎ നേതൃത്വത്തിെൻറയും മൊഴി രേഖപ്പെടുത്തി.
പാലക്കാട്ട് ജില്ലയിൽ സി.പി.എമ്മിലും ഡി.വൈ.എഫ്.െഎയിലും വ്യത്യസ്ത അഭിപ്രായമുണ്ട്. ശശിക്കെതിരെ നടപടി വേണമെന്ന വികാരം പാർട്ടിയിൽ ശക്തമാണ്. അതേസമയം, കുറ്റക്കാരനെന്ന് കമീഷൻ കണ്ടെത്തിയാൽ എത്ര ഗൗരവത്തിലുള്ള അച്ചടക്ക നടപടിയാവും ശിപാർശ ചെയ്യുക എന്നതും വെല്ലുവിളിയാണ്. പൊലീസിനെയോ കോടതിയെയോ സമീപിക്കാതെ പരാതിക്കാരി പാർട്ടി നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസം തള്ളിക്കളയാൻ എളുപ്പം കഴിയുകയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.