ബംഗളൂരു: കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗവർണറുടെ ഒത്താശയോടെ ഭരണത്തിലേറി ഒടുവിൽ സുപ്രീംകോടതിയുടെ അന്ത്യശാസനക്ക് മുന്നിൽ മുട്ടുകുത്തിയ കർണാടക മുഖ്യമന ്ത്രി ബി.എസ്. യെദിയൂരപ്പയുടെ തനിയാവർത്തനമായി മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവി സും.
രണ്ടര ദിവസം മാത്രമാണ് യെദിയൂരപ്പ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നതെങ്കിൽ ഫ ഡ്നാവിസ് മൂന്നര ദിവസമാണെന്ന വ്യത്യാസം മാത്രം. ഏതുവഴിയും അധികാരത്തിലേറി കുതിര ക്കച്ചവടത്തിലൂടെ മുഖ്യമന്ത്രിപദം ഉറപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണ് ഇൗ അയൽ സംസ്ഥാനങ്ങളിൽ പാളിയത്. രണ്ടിടത്തും പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹരജി പരിഗണിച്ച സുപ്രീംകോടതി, വിശ്വാസം തെളിയിക്കാൻ 24 മണിക്കൂർ മാത്രം നൽകിയതാണ് വഴിത്തിരിവായത്.
കുതിരക്കച്ചവടത്തിന് മതിയായ സമയം ലഭിക്കാതായതോടെ സഭയിൽ വിശ്വാസ വോെട്ടടുപ ്പിന് നിൽക്കാതെ ഇരു മുഖ്യമന്ത്രിമാരും രാജിവെച്ചൊഴിയുകയായിരുന്നു. ബി.ജെ.പിക്ക് അ ധികാരത്തിലേറാൻ പല സംസ്ഥാനങ്ങളിൽ ഗവർണർമാർ പല നയങ്ങൾ സ്വീകരിക്കുന്നത് ചൂണ് ടിക്കാട്ടി അന്ന് ബിഹാറിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർ.ജെ.ഡിയും ഗോവയിലും മണിപ്പൂരിലും വലിയ കക്ഷിയായ കോൺഗ്രസും രംഗത്തിറങ്ങിയിരുന്നു.
കർണാടക ഗവർണറുടെ നടപടി ചോദ്യംചെയ്ത് മുതിർന്ന നിയമജ്ഞൻ രാംജത്മലാനി സ്വന്തം നിലക്ക് സുപ്രീംകോടതിയെ സമീപിച്ചതും ശ്രദ്ധേയമായിരുന്നു. കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം അധികാരത്തിലെത്തി കൃത്യം ഒരുവർഷം തികഞ്ഞപ്പോൾ ഒാപറേഷൻ താമരയിലൂടെ 17 എം.എൽ.എമാരെ വരുതിയിലാക്കി സർക്കാറിനെ ബി.ജെ.പി വീഴ്ത്തി യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി.
കർണാടകയിലെ പാഠം മുന്നിൽനിൽക്കെ, മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻ.സി.പി സഖ്യം അധികാരത്തിലേറിയാൽ ഒാപറേഷൻ താമരക്ക് മുന്നിൽ സർക്കാറിെൻറ ആയുസ്സെത്ര എന്ന ചോദ്യം ബാക്കി.
കർണാടകയിൽ സംഭവിച്ചത്
2018 മേയ് 15:
224ൽ 222 സീറ്റുകളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം
ബി.ജെ.പി-103, കോൺഗ്രസ്- 78, ജെ.ഡി.എസ്- 38 (കുമാരസ്വാമിയുടെ രണ്ടു സീറ്റടക്കം), മറ്റുള്ളവർ- മൂന്ന്
105 പേരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി
117 പേരുടെ പിന്തുണയെന്ന് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം
സർക്കാറിന് അവകാശവാദമുന്നയിച്ച് ഇരുകൂട്ടരും ഗവർണർ വാജുഭായി വാലക്ക് മുന്നിൽ
2018 മേയ് 16:
സർക്കാറുണ്ടാക്കാൻ ബി.ജെ.പിക്ക് ഗവർണറുടെ ക്ഷണം
ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം സാവകാശം
കോൺഗ്രസും ജെ.ഡി.എസും സുപ്രീംകോടതിയിൽ
കുതിരക്കച്ചവടം തടയാൻ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റുന്നു
2018 മേയ് 17:
സുപ്രീംകോടതിയിൽ അസാധാരണ നടപടി
പുലർച്ച രണ്ടര മുതൽ വാദം കേൾക്കുന്നു; സത്യപ്രതിജ്ഞക്ക് അനുമതി
ഭൂരിപക്ഷം അവകാശപ്പെട്ട് ഗവർണർക്ക് നൽകിയ കത്ത് ഹാജരാക്കണമെന്ന് കോടതി
രാവിലെ ഒമ്പതിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് യെദിയൂരപ്പ
2018 മേയ് 18:
24 മണിക്കൂറിനുള്ളിൽ വിശ്വാസം തെളിയിക്കണമെന്ന് സുപ്രീംകോടതി
2018 മേയ് 19:
221 അംഗങ്ങൾ നിയമസഭയിലെത്തി. കേവല ഭൂരിപക്ഷം 111
104 അംഗങ്ങളുടെ പിന്തുണ മാത്രമുള്ള യെദിയൂരപ്പ വിശ്വാസവോെട്ടടുപ്പിന് നിൽക്കാതെ രാജിവെക്കുന്നു
സർക്കാറുണ്ടാക്കാൻ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് ഗവർണറുടെ ക്ഷണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.