മലപ്പുറം: പത്രിക സമർപ്പണത്തിനുള്ള സമയം അവസാനിച്ചതോടെ മലപ്പുറത്ത് തെരഞ്ഞെടുപ്പ് രംഗം െകാഴുക്കുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇനി മലപ്പുറത്തുണ്ടാകും. മുഴുവൻ ഘടകകക്ഷി നേതാക്കളെയും പെങ്കടുപ്പിച്ചായിരുന്നു ഇരുമുന്നണികളുടെയും തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.ടി. തോമസ്, ഷാനിമോൾ ഉസ്മാൻ എന്നിവർ വ്യാഴാഴ്ച ജില്ലയിൽ വിവിധ പ്രചാരണ പരിപാടികളിൽ പെങ്കടുത്തു.

കോൺഗ്രസി​െൻറ ദേശീയ നേതാക്കൾ തുടർന്നുള്ള ദിവസങ്ങളിൽ മലപ്പുറെത്തത്തും. ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ എത്തുമെന്നാണ് പ്രതീക്ഷ. എൽ.ഡി.എഫിന് വേണ്ടി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവർ എത്തിയേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ ഉൾപ്പെടെ സംസ്ഥാന നേതാക്കളെല്ലാം വരുംദിവസങ്ങളിൽ മലപ്പുറത്തുണ്ടാകും. ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി ദേശീയ നേതാക്കളെയും കേന്ദ്ര മന്ത്രിമാരെയും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നേതൃത്വം. സുരേഷ് ഗോപിയുടെ റോഡ്ഷോയും ഒരുക്കുന്നുണ്ട്. രണ്ട് ലക്ഷത്തിനടുത്ത് യു.ഡി.എഫിന് ഭൂരിപക്ഷമുള്ള മണ്ഡലമാണെങ്കിലും ഇരുമുന്നണികളും മത്സരം ഗൗരവത്തിലെടുത്താണ് മുന്നോട്ട് പോകുന്നത്. പാർട്ടിയിലെ സമുന്നത നേതാവിനെ രംഗത്തിറക്കിയിട്ടും ഭൂരിപക്ഷം ഇടിഞ്ഞാൽ അത് മുസ്ലിം ലീഗിന് കടുത്ത ക്ഷീണമുണ്ടാക്കും. അതുകൊണ്ടുതന്നെ ആവനാഴിയിലെ മുഴുവൻ തന്ത്രങ്ങളും പുറത്തെടുത്താണ് ലീഗി​െൻറ തെരഞ്ഞെടുപ്പ് സംവിധാനം പ്രവർത്തിക്കുന്നത്.

സംസ്ഥാന സർക്കാരി​െൻറ വിലയിരുത്തലാകുമെന്ന കോടിയേരിയുടെ വെല്ലുവിളി സ്വീകരിച്ച് കോൺഗ്രസ് നേതാക്കൾ സജീവമായി രംഗത്തുണ്ട്. മുെമ്പാന്നുമില്ലാത്ത സൗഹൃദം ജില്ലയിലെ യു.ഡി.എഫ് ക്യാമ്പുകളിൽ പ്രകടമാണ്. ദിവസവും സംസ്ഥാന നേതാക്കളുടെ സാന്നിധ്യമുണ്ടാക്കുന്ന ആവേശത്തിലാണ് പ്രവർത്തകർ. ലീഗിനോട് എന്നും ഇടഞ്ഞുനിൽക്കാറുള്ള ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദും ഇത്തവണ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി സജീവമായി രംഗത്തുണ്ട്. യു.ഡി.എഫിൽ നിന്ന് വിട്ടുനിൽക്കുന്ന കെ.എം. മാണി പാർട്ടിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പെങ്കടുക്കാൻ മാർച്ച് 26ന് മലപ്പുറത്ത് എത്തുന്നുണ്ട്.

യു.ഡി.എഫുമായി സഹകരണമില്ലെന്ന് മാണി പറയുന്നുണ്ടെങ്കിലും മുന്നണിയിലേക്കുള്ള തിരിച്ചുവരവിന് കൂടി മലപ്പുറം ഉപതെരഞ്ഞെടുപ്പ് നിമിത്തമാകുമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ. പാർലമ​െൻറ് തെരഞ്ഞെടുപ്പിന് മുമ്പ് മാണിയുടെ തിരിച്ചുവരവിന് കോൺഗ്രസ് നേതൃത്വം തന്നെയാണ് മുസ്ലിം ലീഗിനെ മുന്നിൽ നിർത്തി നീക്കം സജീവമാക്കിയത്. ഇതി​െൻറ ഭാഗമായാണ് ലീഗ് ജന. സെക്രട്ടറി കെ.പി.എ. മജീദ് ഉപതെരഞ്ഞെടുപ്പിൽ സഹായം അഭ്യർഥിച്ച് മാണിക്ക് കത്തയച്ചതും മാണി അനുകൂലമായി പ്രതികരിച്ചതും. മാണി പെങ്കടുക്കുന്ന മലപ്പുറത്തെ പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളും പ്രവർത്തകരും പെങ്കടുക്കും.

മലപ്പുറം തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തി​െൻറ വിലയിരുത്തലാകുമെന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ പ്രസ്താവന എൽ.ഡി.എഫ് പ്രവർത്തകരിൽ സജീവത സൃഷ്ടിച്ചിട്ടുണ്ട്. സ്ഥാനാർഥിയെക്കുറിച്ച വിമർശനങ്ങൾ ഒഴിവാക്കി പ്രചാരണ രംഗത്ത് പ്രവർത്തകരെ ഉൗർജസ്വലമാക്കാൻ ഉദ്ദേശിച്ച് നടത്തിയ പ്രസ്താന പാർട്ടിക്കകത്ത് ഫലം സൃഷ്ടിച്ചിട്ടുണ്ട്. സർക്കാരി​െൻറ ഭരണ നേട്ടങ്ങൾക്കൊപ്പം രാജ്യത്ത് ശക്തി പ്രാപിക്കുന്ന വർഗീയതയുടെ ഭീഷണി ഉയർത്തിക്കാട്ടിയുള്ള പ്രചാരണ തന്ത്രമാണ് എൽ.ഡി.എഫ് ആവിഷ്കരിക്കുന്നത്. ലീഗും ബി.ജെ.പിയും ഒരു നാണയത്തി​െൻറ ഇരുവശങ്ങളാണെന്ന കോടിയേരിയുടെയും ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയതകൊണ്ടല്ല നേരിടേണ്ടതെന്ന കാനം രാജേന്ദ്ര​െൻറയും പ്രസ്താവനകൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പുതുമുഖമായ എം.ബി. ഫൈസലിനെ നിയോഗിച്ച് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറക്കാനായാൽ അത് മുന്നണിക്ക് നേട്ടമാകുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ് ക്യാമ്പ് സജീവമായി.

 

Tags:    
News Summary - election campaigning starts: national leaders arrive today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.