തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചാൽ എതിർക്കുമെന്ന് പ്രഖ്യാപ ിക്കുേമ്പാഴും നേതൃത്വം ഇല്ലാതെ സംസ്ഥാന ബി.ജെ.പി. സംസ്ഥാന പ്രസിഡൻറായിരുന്ന അഡ്വ. പി.എ സ്. ശ്രീധരൻപിള്ളയെ മിസോറം ഗവർണറാക്കിയതോടെ ഫലത്തിൽ നേതൃത്വം ഇല്ലാതായി. പല പേരുകളും സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക്ഉയർന്നിട്ടുണ്ടെങ്കിലും സമവായമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ബി.ജെ.പി ദേശീയ നേതൃത്വവും ആർ.എസ്.എസും തമ്മിലുള്ള ചർച്ച നടന്നെങ്കിലും അത് ഫലം കണ്ടിട്ടില്ല.
പാലക്കാട്ട് നടന്ന രണ്ടാംഘട്ട ചർച്ചയിൽ കുമ്മനം രാജശേഖരനെ വീണ്ടും അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരണമെന്ന് ആർ.എസ്.എസ് ആവശ്യപ്പെെട്ടങ്കിലും അംഗീകരിക്കപ്പെട്ടിട്ടില്ല. സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന താൽപര്യം ദേശീയ നേതൃത്വത്തിലുണ്ട്. അമിത് ഷാ ഉൾപ്പെടെയുള്ളവരാകും ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുക.
കെ. സുരേന്ദ്രന് പുറമെ പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, ശോഭാസുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകൾ ഉയർന്നിരുന്നു. എന്നാൽ, സുരേഷ്ഗോപി ആദ്യമേ പിന്മാറി. കെ. സുരേന്ദ്രനുവേണ്ടി മുരളീധര വിഭാഗവും എം.ടി. രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും ശക്തമായി രംഗത്തുണ്ട്. സമവായമെന്ന നിലയിൽ മുതിർന്ന മുൻ െഎ.എ.എസ് ഉദ്യോഗസ്ഥനെയോ, കേന്ദ്ര നേതൃത്വത്തിലുള്ള ആർ.എസ്.എസ് പ്രമുഖനെയോ പ്രസിഡൻറാക്കുന്ന കാര്യവും സജീവ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.