ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ: കോർ കമ്മിറ്റി യോഗത്തിൽ സമവായമായില്ല

കൊച്ചി: ബി.െജ.പിക്ക്​ പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഞായറാഴ്​ച കൊച്ചിയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല. പ്രസിഡൻറായിരുന്ന പി.എസ്. ശ്രീധരൻ പിള്ള മിസോറം ഗവർണറായതോടെയാണ്​ പുതിയ പ്രസിഡൻറി​നെ ​േതടേണ്ടിവന്നത്​. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നത്. കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം ഉണ്ടാകാത്തതിനാൽ വിഷയത്തിൽ കേന്ദ്ര ഇട​െപടലുണ്ടാകുമെന്നാണ് സൂചന.

ആർ.എസ്.എസ് നേതൃത്വത്തി​​െൻറ അഭിപ്രായംകൂടി കണക്കിലെടുത്താകും സംസ്ഥാന അധ്യക്ഷ​​​െൻറ കാര്യത്തിൽ അന്തിമ തീരുമാനം. പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾ തമ്മി​െല അഭിപ്രായഭിന്നതയാണ് തീരുമാനം വൈകാൻ കാരണം. കെ. സുരേന്ദ്രനെ പ്രസിഡൻറാക്കണമെന്ന നിലപാടിൽ മുരളീധരൻ പക്ഷവും എം.ടി. രമേശ് മതിയെന്ന വാദത്തിൽ കൃഷ്ണദാസിനെ അനുകൂലിക്കുന്നവരും ഉറച്ചുനിൽക്കുകയാണ്​. ഒ. രാജഗോപാൽ അടക്കം ഏതാനും മുതിർന്ന നേതാക്കളാണ് ശോഭ സുരേന്ദ്രനെ നിർദേശിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്രസംഘം നേരിട്ടെത്തി സംസ്ഥാനനേതാക്കളെ കണ്ട് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ്​ അറിയുന്നത്​.

അധ്യക്ഷസ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ തർക്കങ്ങളിലെന്ന് യോഗത്തിനുശേഷം എം.ടി. രമേശ് മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സംഘടന നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലതാമസമാണ് തീരുമാനം വൈകാൻ കാരണം. സംഘടന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ താ​െഴതലം മുതൽ ആരംഭിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ അറിയിച്ചു. ഈ മാസം 21, 22 തീയതികളിൽ നിയോജക മണ്ഡലംതല തെരഞ്ഞെടുപ്പ് നടക്കും. 30ന് ജില്ല പ്രസിഡൻറുമാരെ തീരുമാനിക്കും.

ജനുവരി രണ്ടാം വാരത്തോടെ അധ്യക്ഷൻ ഉൾപ്പെടെ സംസ്ഥാനസമിതി നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25 ഭരണദിനമായി ആചരിക്കും. കോർ കമ്മിറ്റിക്കുശേഷം സംസ്ഥാനസമിതി യോഗവും നടന്നു. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന ഭാരവാഹികൾ, ജില്ല പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    
News Summary - kerala bjp president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.