പാർട്ടികൾ അങ്കത്തട്ടിലേക്ക്​; പോരിന്​ വീ​ര്യമേറെ

തി​രു​വ​ന​ന്ത​പു​രം: ഇ​നി ഒ​രു മാ​സം സം​സ്ഥാ​ന​ത്ത്​ രാ​ഷ്ട്രീ​യ അ​ങ്ക​ക്ക​ലി​യു​ടെ നാ​ളു​ക​ൾ. ന​ട​ക്കു​ന്ന​ത്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ങ്കി​ലും ഇ​ക്കു​റി ​പോ​രി​ന്​ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ളം പോ​ന്ന ചൂ​ടും ചൂ​രു​മു​ണ്ട്. കാ​ര​ണം, ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​ര്​ പാ​ര​മ്യ​ത്തി​ൽ നി​ൽ​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ്​ വോ​ട്ടെ​ടു​പ്പ്. പ്രി​യ​ങ്ക​യു​ടെ സാ​ന്നി​ധ്യം ഒ​ന്നു​കൊ​ണ്ടു​മാ​​ത്രം വ​യ​നാ​ട്​ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പോ​രി​ന്​ ദേ​ശീ​യ ശ്ര​ദ്ധ കി​ട്ടും.​ രാ​ഹു​ൽ ഒ​ഴി​ഞ്ഞ സീ​റ്റി​ൽ സ​ഹോ​ദ​രി പ്രി​യ​ങ്ക ക​ന്നി തെ​ര​ഞ്ഞെ​ടു​പ്പ്​ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​മ്പോ​ൾ വ​യ​നാ​ട്​ ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ ത​ട്ട​ക​മാ​യി മാ​റു​ന്നെ​ന്ന​ത്​ കൂ​ടി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്.

എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന പോ​രാ​ട്ടം പാ​ല​ക്കാ​ട്ടാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റി​ങ്​​ സീ​റ്റി​ൽ ക​ഴി​ഞ്ഞ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി.​ജെ.​പി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഷാ​ഫി പ​റ​മ്പി​ലി​നെ രാ​ജി​വെ​പ്പി​ച്ച്​ വ​ട​ക​ര​യി​​ൽ​നി​ന്ന്​ ലോ​ക്സ​ഭ​യി​ലേ​ക്ക​യ​ച്ച കോ​ൺ​ഗ്ര​സി​ന്​ ഇ​വി​ടെ ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും മ​തി​യാ​കി​ല്ല. പാ​ല​ക്കാ​ട്ട്​​ ബി.​ജെ.​പി ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ ബി.​ജെ.​പി​ക്ക്​ എം.​എ​ൽ.​എ​യെ സ​മ്മാ​നി​ച്ച​തി​ന്‍റെ പാ​പ​ഭാ​രം കോ​ൺ​ഗ്ര​സി​ന്‍റെ ത​ല​യി​ൽ വ​രു​മെ​ന്ന​ത്​ മാ​ത്ര​മ​ല്ല, പെ​ട്ടെ​ന്ന്​ ഒ​ഴി​ഞ്ഞു​പോ​വു​ക​യു​മി​ല്ല. തൃ​ശൂ​ർ ​ജ​യ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ൽ പാ​ല​ക്കാ​ട്ടും ബി.​ജെ.​പി വ​ലി​യ പ്ര​തീ​ക്ഷ വെ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ട സി.​പി.​എ​മ്മി​ന്​ തി​രി​ച്ചു​വ​രേ​ണ്ട​ത്​ നി​ല​നി​ൽ​പി​ന്‍റെ പ്ര​ശ്ന​മാ​ണ്.

അ​തി​നേ​ക്കാ​ളേ​റെ സി.​പി.​എ​മ്മി​ന്‍റെ ച​ങ്കി​ടി​ക്കു​ന്ന​ത്​ ചേ​ല​ക്ക​ര​യി​ലാ​ണ്. മ​ന്ത്രി​​യാ​യി​രു​ന്ന ​കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ സി​റ്റി​ങ്​​ സീ​റ്റ്​ കൈ​വി​ട്ടാ​ലു​ള്ള ക്ഷീ​ണം ചെ​റു​ത​ല്ല. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യം പി​ണ​റാ​യി​ക്കെ​തി​രാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ അ​വ​കാ​ശ​പ്പെ​ട്ട​ത്. ചേ​ല​ക്ക​ര പി​ടി​ച്ചെ​ടു​ക്കാ​നാ​യാ​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടെ​ന്ന്​ സ്ഥാ​പി​ച്ചെ​ടു​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന്​ ക​ഴി​യും. കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ കൈ​വ​ശം വെ​ക്കു​ന്ന ചേ​ല​ക്ക​ര​യി​ൽ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടാ​ൽ പി.​വി. അ​ൻ​വ​ർ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ പി​ണ​റാ​യി വി​ജ​യ​ൻ ഒ​ന്നു​കൂ​ടി പ്ര​തി​രോ​ധ​ത്തി​ലാ​കും.

തൃ​ശൂ​ർ വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി.​ജെ.​പി വ​ലി​യ ആ​വേ​ശ​ത്തി​ലാ​ണ്. പാ​ല​ക്കാ​ട്ട്​ അ​വ​ർ ​ വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നു​ണ്ട്. അ​തു സം​ഭ​വി​ച്ചാ​ൽ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ​ക്ക്​ വ​ഴി​തു​റ​ക്കു​ന്ന ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ലി​യ കു​തി​പ്പാ​യി മാ​റും. പ്ര​ചാ​ര​ണ​ത്തി​ൽ മു​ഖ്യ​വി​ഷ​യ​വും അ​താ​കാ​നാ​ണ്​ സാ​ധ്യ​ത. ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ൾ പ​ര​സ്പ​രം ബി.​ജെ.​പി ഡീ​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു ക​ഴി​ഞ്ഞു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പാ​ർ​ട്ടി​ക​ൾ ഏ​​റ​ക്കു​റെ തീ​ർ​പ്പി​ലെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ഖ്യാ​പ​നം വൈ​കി​ല്ല. പാ​ല​ക്കാ​ട്ടും ചേ​ല​ക്ക​ര​യി​ലും പാ​ർ​ട്ടി​ക​ൾ ര​ണ്ടു മാ​സം മു​മ്പു​ത​ന്നെ ബൂ​ത്ത്​ ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണെ​ന്ന​ത്​ താ​ഴെ ത​ട്ടി​ല​ട​ക്കം പോ​രാ​ട്ടം ക​ന​ക്കു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ്.  

Tags:    
News Summary - kerala by elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.