മലപ്പുറം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയിൽ 50 ശതമാനം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നൽകണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുയർത്തി യൂത്ത് കോൺഗ്രസ്.
ഡി.സി.സി ഓഫിസിൽ ചേർന്ന ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് നേതൃത്വത്തിന് മുന്നിൽ ആവശ്യമുയർത്തിയത്. രണ്ട് പതിറ്റാണ്ട് വരെ ജനപ്രതിനിധിയായി പ്രവർത്തിച്ചിട്ടും പുതുതലമുറക്ക് വഴിമാറിക്കൊടുക്കാത്ത മുതിർന്ന നേതാക്കൾ വരുന്ന തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് വഴിമാറിക്കൊടുക്കണം എന്ന് പ്രമേയത്തിൽ പറയുന്നു. സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക ജില്ല കമ്മിറ്റി ഡി.സി.സിക്ക് കൈമാറും.
സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈഫുദ്ദീൻ കണ്ണനാരി പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രാഗേഷ്, സെക്രട്ടറിമാരായ സജേഷ് ചന്ദ്രൻ, പി. നിധീഷ്, ജില്ല ഭാരവാഹികളായ അഷ്റഫ് കുഴിമണ്ണ, ഷഹന സലാം, രമ്യ, അജ്മൽ എം. വണ്ടൂർ, സുനിൽ പോരൂർ, അജിത് പുളിക്കൽ, സഫീർജാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.