ഡി.എം.​െക മുന്നണിയിൽ മുസ്​ലിം ലീഗിന്​ ഒരു സീറ്റ്​

ചെന്നൈ: ഡി.എം.കെ മുന്നണിയിലെ ഘടകകക്ഷിയായ ഇന്ത്യൻ യൂനിയൻ മുസ്​ലിംലീഗിന്​ ഒരു സീറ്റ്​ അനുവദിച്ചു. ഡി.എം.കെ പ്രസി ഡൻറ്​ എം.കെ.സ്​റ്റാലിനും മുസ്​ലിംലീഗ്​ ദേശീയ അധ്യക്ഷൻ പ്രഫ. കെ.എം. കാദർ മൊയ്​തീനും ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പിട്ടു. മണ്ഡലം പിന്നീട്​ പ്രഖ്യാപിക്കും.

രാമനാഥപുരം, മയിലാടുതുറ, വെല്ലൂർ മണ്ഡലങ്ങൾ ഉൾപ്പെട്ട പട്ടികയാണ്​ മുസ്​ലിംലീഗ്​ സമർപ്പിച്ചത്​. ‘കോണി’ ചിഹ്നത്തിലാണ്​ മത്സരിക്കുകയെന്നും മുന്നണിയുടെ വിജയത്തിനായി അക്ഷീണം പ്രയത്​നിക്കുമെന്നും കാദർ മൊയ്​തീൻ പറഞ്ഞു. ഘടകകക്ഷിയായ കോൺഗ്രസിന്​ പുതുച്ചേരി ഉൾപ്പെടെ പത്ത്​ സീറ്റ്​ അനുവദിച്ചിരുന്നു.

Tags:    
News Summary - Lok Sabha Election 2019 Muslim League DMK -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.