കോഴിക്കോട്: ‘വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം, ജനവിരുദ്ധ സർക്കാറുകൾക്കെതിരെ’ എന്നീ മുദ്രാവാക്യങ്ങളുയർത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര നവംബർ 24ന് കാസർകോടുനിന്ന് ആരംഭിക്കും. 14 ജില്ലകളിലും സഞ്ചരിച്ച് ബഹുജനറാലിയോടെ ഡിസംബർ 24ന് തിരുവനന്തപുരത്ത് സമാപിക്കും.
യാത്രയുടെ പ്രചാരണ പരിപാടികൾക്ക് നേതൃത്വംനൽകുന്നതിന് മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചെയർമാനും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, നജീബ് കാന്തപുരം, അഡ്വ. സുൽഫിക്കർ സലാം, ഫൈസൽ ബാഫഖി തങ്ങൾ, പി. ഇസ്മായിൽ, പി.എ. അബ്ദുൽ കരീം, മുജീബ് കാടേരി, പി.ജി. മുഹമ്മദ്, ആഷിക്ക് ചെലവൂർ, വി.വി. മുഹമ്മദലി, എ.കെ.എം. അഷ്റഫ്, പി.പി. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.