തിരുവനന്തപുരം: മുന്നണിയുടെ പ്രവർത്തനവും സമരങ്ങളും വഴിപാടാകുെന്നന്ന പരാതി അണികളിൽ ഉൾപ്പെടെ ശക്തമായിരിക്കെ പ്രതിപക്ഷ നേതാവിെൻറ പ്രവർത്തന മികവിൽ അതൃപ്തി പ്രകടിപ്പിച്ച് ഘടകകക്ഷിതന്നെ പരസ്യമായി രംഗത്തെത്തിയത് യു.ഡി.എഫിൽ വിവാദത്തിന് തിരികൊളുത്തി. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകുന്നതായിരുന്നു നല്ലതെന്ന അഭിപ്രായത്തിലൂടെ രമേശ് ചെന്നിത്തലയുടെ പ്രവർത്തനത്തിെല അസംതൃപ്തിയാണ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പരസ്യമാക്കിയത്.
വാർത്തസമ്മേളനത്തിൽ പ്രകടിപ്പിച്ച അഭിപ്രായം പിന്നീട് തിരുത്തിയെങ്കിലും കുറച്ചുനാളുകളായി മുന്നണിയിലെയും മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിലെയും നേതാക്കളും അണികളും രഹസ്യമായിട്ടാണെങ്കിലും പറയുന്ന കാര്യങ്ങളാണ് അസീസിെൻറ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. അസീസിെൻറ അഭിപ്രായത്തോട് പ്രതികരിക്കാതെ ചെന്നിത്തലയും എതിർത്ത് കെ.പി.സി.സി പ്രസിഡൻറ് ഹസനും രംഗത്തുവന്നിട്ടുണ്ടെങ്കിലും ഇതു കൂടുതൽ ചർച്ചക്ക് വരുംദിവസങ്ങളിൽ വിഷയമാകും. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നെങ്കിൽ കുറച്ചുകൂടി ശോഭിക്കുമായിരുെന്നന്നും അദ്ദേഹത്തെപ്പോലെ രാപ്പകലില്ലാതെ ഒാടി നടക്കാൻ ചെന്നിത്തലക്ക് കഴിയില്ലെന്നുമാണ് അസീസ് വാർത്തസമ്മേളനത്തിൽ പറഞ്ഞത്. മുന്നണിയെ നയിക്കുന്ന കോൺഗ്രസ് നേതൃത്വം കുറച്ചുകൂടി ശക്തമാകണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിയമസഭയിൽ എം.എൽ.എമാർ നടത്തുന്ന സമരങ്ങൾപോലും വഴിപാടാകുെന്നന്ന പരാതി മുന്നണിയിൽ പുകയുന്നതിനിടെയാണ് അസീസ് വെടിപൊട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഭരണകാലത്ത് ആഭ്യന്തരമന്ത്രിയെന്നനിലയിൽ ചെന്നിത്തലക്ക് നല്ല പ്രവർത്തനം കാഴ്ചവെക്കാൻ സാധിെച്ചങ്കിലും പ്രതിപക്ഷ നേതാവെന്നനിലയിൽ തന്ത്രങ്ങൾ മെനയുന്നതിലും ശക്തമായി പ്രതികരണങ്ങൾ നടത്തുന്നതിലും അദ്ദേഹം മെച്ചപ്പെടേണ്ടതുണ്ടെന്ന വിമർശനം മുന്നണിയിൽ മാത്രമല്ല സ്വന്തം പാർട്ടിക്കുള്ളിൽ പോലും ഉണ്ട്. പിണറായി വിജയനെപ്പോലെ ഒരാൾ എതിർപക്ഷത്തെ നയിക്കുകയും കടന്നുകയറ്റത്തിന് ബി.ജെ.പി ശക്തമായ നീക്കങ്ങൾ നടത്തുകയും ചെയ്യുേമ്പാൾ ഇരുകൂട്ടരെയും നേരിടാൻ കുറച്ചുകൂടി ശക്തനായ ഒരാൾ യു.ഡി.എഫിനെ നയിക്കേണ്ടത് ആവശ്യമാണ്. മദ്യനയം, വിലക്കയറ്റം, സ്വാശ്രയ മെഡിക്കൽ പ്രവേശനം തുടങ്ങി സർക്കാറിനെ കടിച്ചുകുടയാൻ പറ്റുന്ന സുപ്രധാനവും ഏറെ ജനകീയവുമായ വിഷയങ്ങൾ ലഭിച്ചിട്ടും അെതാന്നും വേണ്ടവിധം ഉപയോഗിക്കാൻ പ്രതിപക്ഷത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതിപക്ഷമെന്ന നിലയിൽ യു.ഡി.എഫിെൻറ പ്രവർത്തനത്തി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.