തിരുവനന്തപുരം: എക്കാലവും തങ്ങളുടെ ഉരുക്കുകോട്ടയെന്ന് കരുതിയിരുന്ന പാലായിൽ ഉ ണ്ടായ അപ്രതീക്ഷിത തിരിച്ചടി യു.ഡി.എഫിെൻറ അടിത്തറക്കും ആത്മവിശ്വാസത്തിനും കനത്ത പ്രഹരമായി. അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹച ര്യത്തിൽ പാലായിലെ തോൽവി മുന്നണിയുടെ പ്രതീക്ഷകളെയാണ് തകർത്തെറിഞ്ഞത്. മുന്നണിയുടെ കെട്ടുറപ്പിനെ പോലും ചോദ്യം ചെയ്യുംവിധം പാലാ ഫലം മാറിയാലും അതിശയിക്കാനാവില്ല.
കേരള കോൺഗ്രസിലെ പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള തമ്മിലടിയിൽ ജനങ്ങൾക്കുള്ള മടുപ്പും കെ.എം. മാണിയെപ്പോലെ കരുത്തനായ ഒരു സ്ഥാനാർഥിയുടെ അഭാവവും ഫലത്തെ സ്വാധീനിച്ചുവെന്ന് വ്യക്തമാണ്. കേരള കോൺഗ്രസിലെ തർക്കം വോെട്ടടുപ്പ് ദിവസംപോലും തുടർന്നപ്പോൾ ജനം മാറി ചിന്തിച്ചു. മുന്നണിയുടെ ഏറ്റവും ഉറച്ച മണ്ഡലമെന്ന് കരുതിയിരുന്നിടത്തുണ്ടായ ഇൗ തോൽവി കേരള കോൺഗ്രസിനേക്കാൾ മുന്നണിയെ തന്നെയാണ് കൂടുതൽ ബാധിക്കുന്നത്.
കേരള കോൺഗ്രസ് വിഭാഗങ്ങൾക്കിടയിലെ പോരിൽ മുന്നണിക്ക് നേതൃത്വംനൽകുന്ന കോൺഗ്രസിലെ നേതാക്കൾക്കുള്ള അതൃപ്തി അവരുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാണ്. ഇനി തമ്മിലടിച്ച് മുന്നോട്ടുപോകാൻ പറ്റില്ലെന്ന വികാരമാണ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് പാലായിലെ ഉജ്ജ്വല ജയം കുതിപ്പാകുമെന്ന കണക്കുകൂട്ടലിലായിരുന്നു യു.ഡി.എഫ് നേതൃത്വം. എന്നാൽ, ഫലം തിരിച്ചായതോടെ മുന്നണിയുടെ നെഞ്ചിടിപ്പ് ഏറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.