തിരുവനന്തപുരം: ലൈംഗികപീഡന ആരോപണത്തിൽ കുടുങ്ങി സി.പി.എമ്മിനെയും സർക്കാറിനെയും പ്രതിരോധത്തിലാക്കിയ പി.കെ. ശശി എം.എൽ.എക്കെതിരെ നടപടിയുണ്ടായേക്കും. പരാതി അന്വേഷിക്കാൻ നിയോഗിച്ച പി.കെ. ശ്രീമതി, എ.കെ. ബാലൻ എന്നിവരുൾപ്പെട്ട കമീഷനോട് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് നിർദേശിച്ചു. ശശിയോട് പരസ്യപ്രതികരണത്തിന് മുതിരരുതെന്നും നിർദേശിച്ചു. അതിനിടെ, വിവാദത്തിൽ സംസ്ഥാനനേതൃത്വം പുലർത്തിയ നിശ്ശബ്ദത മൂലം പാർട്ടി പൊതുജനമധ്യത്തിൽ വിചാരണ ചെയ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വി.എസ്. അച്യുതാനന്ദൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ഇതും നേതൃത്വത്തെ പ്രതിരോധത്തിലാക്കി.
ശശിക്കെതിരായ പരാതി ഗൗരവമുള്ളതാണെന്ന് സെക്രേട്ടറിയറ്റ് യോഗം വിലയിരുത്തി. പരാതിയിൽ പാർട്ടി ഭരണഘടനക്കും അന്തസ്സിനും സദാചാരമൂല്യങ്ങൾക്കും അനുസൃതമായ തീരുമാനമെടുക്കുമെന്ന് യോഗശേഷം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതും പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയും ചെയ്തതോടെ എത്രയും പെെട്ടന്ന് വിഷയം അവസാനിപ്പിക്കണമെന്ന അഭിപ്രായമാണ് നേതൃത്വത്തിന്. അതിനാൽ സംസ്ഥാന സമിതിക്ക് മുമ്പുതന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.
30 നും ഒക്ടോബർ ഒന്നിനുമാണ് അടുത്ത സംസ്ഥാനസമിതി. പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്നും കമീഷൻ പ്രവര്‍ത്തനം ഉടൻ ആരംഭിക്കുമെന്നും പി.കെ. ശ്രീമതി യോഗശേഷം വ്യക്തമാക്കി. ആഗസ്റ്റ് 14നാണ് യുവതി, സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയെതന്ന് സെക്രേട്ടറിയറ്റ് വാർത്തക്കുറിപ്പിൽ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരാതിക്കാരിയുടെ വിശദീകരണം കേട്ടു.
പി.കെ. ശശിയെ എ.കെ.ജി.സെൻററിൽ വിളിച്ചുവരുത്തി വിശദീകരണം കേട്ടു. ആഗസ്റ്റ് 31ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം സെക്രട്ടറി വിശദീകരിച്ചു. വിശദ അന്വേഷണം നടത്താൻ പി.കെ. ശ്രീമതി, എ.കെ. ബാലൻ എന്നിവരെ ചുമതലപ്പെടുത്തി. അവർ അന്വേഷണനടപടി ആരംഭിച്ചു. റിപ്പോർട്ട് കിട്ടിയ ഉടൻ പാർട്ടി ഉചിത നടപടിയെടുക്കും. പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലെന്നും കേന്ദ്രനേതൃത്വം ഇടപെട്ട ശേഷമാണ് നടപടികൾ ആരംഭിച്ചതെന്നും ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സെക്രേട്ടറിയറ്റ് വ്യക്തമാക്കി.
സ്ത്രീസുരക്ഷ: ഉറച്ച നിലപാടെന്ന് സി.പി.എം
തിരുവനന്തപുരം: സ്ത്രീസുരക്ഷ ഉറപ്പാക്കുക, സ്ത്രീകൾക്കെതിരായ അതിക്രമം തടയുക എന്നിവയിൽ സി.പി.എമ്മിന് ഉറച്ച നിലപാെടന്ന് സംസ്ഥാന സെക്രേട്ടറിയറ്റ്. സ്ത്രീകളെ അപമാനിക്കുന്ന പരാതി ഉയർന്ന അപൂർവം സന്ദർഭങ്ങളിൽ, കർശനനടപടിയാണ് സ്വീകരിച്ചത്. ആരോപണവിധേയരായ നേതാക്കളെ എഴുന്നള്ളിച്ച് ഘോഷയാത്ര നടത്തുകയും പൂമാലയർപ്പിക്കുകയും ചെയ്ത ബൂർഷ്വാ രാഷ്ട്രീയപാർട്ടി പാരമ്പര്യമല്ല ഉയർത്തിപ്പിടിക്കുന്നത്. പി.ബി ഇക്കാര്യത്തിൽ ഒരു നിർദേശവും സംസ്ഥാനകമ്മിറ്റിക്ക് നൽകിയിട്ടില്ലെന്ന് പി.ബി തന്നെ വ്യക്തമാക്കിയതുമാണ്. എന്നിട്ടും ദിവസേന പുതിയ കഥകൾ മെനയുന്നവരുടെ താൽപര്യം മറ്റെന്തോ ആണെന്നും സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.