സൈക്കിള്‍ കിട്ടിയില്ളെങ്കില്‍ എന്തുചെയ്യും? 

ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി ചിഹ്നം ‘സൈക്കിള്‍’ സംബന്ധിച്ച തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിച്ചേക്കും. സൈക്കിള്‍ ചിഹ്നം മരവിപ്പിക്കാനാണ് സാധ്യതയെന്ന സൂചനകള്‍ക്കിടെ,  മുലായവും അഖിലേഷും ബദല്‍ പദ്ധതികളുടെ ചര്‍ച്ചയിലാണ്. സൈക്കിള്‍ കിട്ടിയില്ളെങ്കില്‍ പുതിയ ചിഹ്നമായി ‘മോട്ടോര്‍ സൈക്കിള്‍’ ആവശ്യപ്പെടാനാണ് അഖിലേഷ് പക്ഷത്തിന്‍െറ തീരുമാനം. അഖില ഭാരതീയ സമാജ്വാദി പാര്‍ട്ടി (എ.ബി.എസ്.പി) എന്ന പേരാണ്

അഖിലേഷ് പക്ഷം കണ്ടുവെച്ചിരിക്കുന്നത്. മുലായം തന്‍െറ പഴയ തട്ടകമായ ലോക്ദള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുപോകാനാണ് ആലോചിക്കുന്നത്. 
 മുന്‍ പ്രധാനമന്ത്രിയും യു.പിയില്‍നിന്നുള്ള നേതാവുമായ ചൗധരി ചരണ്‍ സിങ്ങിന്‍െറ പാര്‍ട്ടിയായ ലോക്ദള്‍ ഇപ്പോള്‍ പേരിന് മാത്രമാണുള്ളത്. അതിന്‍െറ സംസ്ഥാന അധ്യക്ഷനായിരുന്ന മുലായം 1985ല്‍ ലോക്ദളിന്‍െറ നിലമുഴുന്ന കര്‍ഷകന്‍ ചിഹ്നത്തില്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്. മുലായത്തിനുവേണ്ടി ലോക്ദളിന്‍െറ നേതൃത്വവും ചിഹ്നവും വിട്ടുകൊടുക്കാന്‍ ലോക്ദള്‍ അധ്യക്ഷന്‍ ചൗധരി സുനില്‍ സിങ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുലായം  പക്ഷത്തെ പ്രമുഖരായ അമര്‍ സിങ്ങും ശിവപാല്‍ യാദവും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയുമാണ്. സൈക്കിള്‍ നഷ്ടമായാല്‍ തന്‍െറ അനുയായികള്‍ക്ക് അപരിചിതമല്ലാത്ത ലോക്ദളിന്‍െറ പേരില്‍ നിലമുഴുന്ന കര്‍ഷകന്‍ ചിഹ്നത്തില്‍  മത്സരിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഉചിതമെന്ന നിലപാടിലാണ് മുലായം പക്ഷം. 
 

സൈക്കിളുമായി സാമ്യമുള്ള മോട്ടോര്‍ സൈക്കിള്‍ ചിഹ്നം കിട്ടിയാല്‍ ചിഹ്നമാറ്റത്തിന്‍െറ പ്രശ്നം വലിയ പരിക്കില്ലാതെ മറികടക്കാമെന്ന പ്രതീക്ഷയാണ് അഖിലേഷ് പക്ഷത്തുള്ളത്.  ആവശ്യപ്പെടുന്ന ചിഹ്നം കിട്ടുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇക്കാര്യത്തില്‍ തീരുമാനം തെരഞ്ഞെടുപ്പ് കമീഷന്‍േറതാണ്. സൈക്കിളില്‍നിന്ന് മോട്ടോര്‍ സൈക്കിളിലേക്കുള്ള മാറ്റം അഖിലേഷിന്‍െറ നേതൃത്വത്തില്‍ പുരോഗതിയിലേക്കുള്ള കുതിപ്പായി വ്യാഖ്യാനിച്ചുള്ള പ്രചാരണ പരിപാടികള്‍ക്കാണ് അഖിലേഷ് പക്ഷം ഒരുങ്ങുന്നത്. യു.പിയില്‍ ആദ്യഘട്ട പോളിങ് ഫെബ്രുവരി 11നാണ്. പത്രിക സമര്‍പ്പണം ജനുവരി 17ന് ആരംഭിക്കും. ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണം, അഖിലേഷിനും മുലായത്തിനും സ്ഥാനാര്‍ഥി  പ്രഖ്യാപനം പോലും നടത്താനായിട്ടില്ല. 
 

ബി.എസ്.പിയും ബി.ജെ.പിയും പ്രചാരണരംഗത്ത് ഇറങ്ങിക്കഴിഞ്ഞെങ്കിലും പാര്‍ട്ടി പിളരുമോ ഇല്ലയോ എന്ന കാര്യത്തില്‍ തുടരുന്ന അനിശ്ചിതത്വത്തില്‍ സ്തംഭിച്ച് നില്‍ക്കുകയാണ് സമാജ്വാദി പാര്‍ട്ടി അണികള്‍. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷന്‍ തീര്‍പ്പ് പറയുന്നതോടെ അനിശ്ചിതാവസ്ഥ മാറുമെന്നാണ് പ്രതീക്ഷ. കമീഷന്‍െറ തീരുമാനം വരുന്നതിന് പിന്നാലെ കോണ്‍ഗ്രസ്-അഖിലേഷ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. അഖിലേഷിന്‍െറ ഭാര്യ ഡിംപിളും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെട്ട പ്രചാരണ ബോര്‍ഡുകള്‍ ഇതിനകം യു.പിയില്‍ പലേടത്തും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

Tags:    
News Summary - problems in samajvadi party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.