കോട്ടയം: അരിവില വര്‍ധനയെച്ചൊല്ലി സി.പി.ഐയിലും കടുത്ത പ്രതിസന്ധി. ഭക്ഷ്യമന്ത്രി പി. തിലോത്തമനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമായി. സംസ്ഥാനത്ത് അരിയടക്കം അവശ്യസാധനങ്ങളുടെ വില ഒറ്റയടിക്ക് 40-50 ശതമാനം വരെ കുതിച്ചുയര്‍ന്നിട്ടും പൊതുവിപണിയില്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതില്‍ മന്ത്രി ദയനീയമായി പരാജയപ്പെട്ടെന്നാണ് ആക്ഷേപം.
മന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടയില്‍നിന്ന് തന്നെ പടയൊരുക്കം ശക്തിപ്പെട്ടതോടെയാണ് വിലവര്‍ധന നിയന്ത്രിക്കുമെന്ന പ്രസ്താവനയുമായി പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ട് രംഗത്തുവന്നത്. മന്ത്രിയെ സംരക്ഷിക്കാന്‍ പാര്‍ട്ടി സെക്രട്ടറി തന്നെ രംഗത്തുവന്നത് നേതൃനിരയിലെ ഭിന്നതയാണ് വെളിവാക്കുന്നത്. എന്നാല്‍, പ്രബല നേതാക്കളടക്കം വിഷയത്തില്‍ മൗനംപാലിക്കുന്നു.
അരിയടക്കം അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ നടപടി എടുക്കുന്നുണ്ടെന്നും മാവേലി സ്റ്റോറുകള്‍ വഴി 13 ഇനം സാധനങ്ങള്‍ ന്യായവിലക്ക് നല്‍കുന്നുണ്ടെന്നും മന്ത്രിക്ക് പകരം പ്രസ്താവനയിറക്കിയതും പാര്‍ട്ടി സെക്രട്ടറിയാണെന്നതും മന്ത്രിയുടെ പരാജയമായാണ് വിലയിരുത്തുന്നത്. തൊട്ടുപിന്നാലെ സപൈ്ളകോ എം.ഡിയുടെ പത്രക്കുറിപ്പും പുറത്തുവന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും പ്രതിസന്ധി പരിഹരിക്കപ്പെടില്ളെന്നാണ് സി.പി.ഐയിലെ മന്ത്രി വിരുദ്ധര്‍.
സി.പി.ഐ മന്ത്രിമാരുടെ പ്രവര്‍ത്തനം തീര്‍ത്തും പരാജയമാണെന്ന വിലയിരുത്തലും പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിനുണ്ട്. മന്ത്രിമാര്‍ക്കെതിരെ നടക്കുന്ന പടയൊരുക്കം തനിക്കെതിരെയുള്ള നീക്കമായും കാനം കാണുന്നു. നിലവില്‍ മന്ത്രിയെ സംരക്ഷിക്കാന്‍ പാര്‍ട്ടി സെക്രട്ടറി മാത്രമാണ് രംഗത്തുള്ളത്. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വിലവര്‍ധിച്ചിട്ടും ഇക്കാര്യം കൃത്യമായി സര്‍ക്കാറിനെയൊ ഇടതുമുന്നണിയേയൊ അറിയിക്കുന്നതില്‍ മന്ത്രി വീഴ്ചവരുത്തിയെന്നാണ് പ്രധാന ആക്ഷേപം. ഇടതുമുന്നണി മന്ത്രിയെ യോഗത്തിലേക്ക് വിളിച്ചുവരുത്തി കര്‍ശന നടപടിയുമായി മുന്നോട്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
മന്ത്രിയുടെ നടപടിയില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാന സിവില്‍ സപൈ്ളസ് കോര്‍പറേഷനിലും സിവില്‍ സപൈ്ളസ് ഡയറക്ടറേറ്റിലും നിരവധിതവണ അഴിച്ചുപണി നടത്തിയിരുന്നു. സപൈ്ളകോ എം.ഡിയായി നിയമിതരായവര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് രംഗംവിടുന്നതും പതിവാണ്.
മുന്‍ സര്‍ക്കാറിന്‍െറ കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അന്ന് ആറുമാസത്തിനിടെ നാല് എം.ഡിമാര്‍ വന്നുപോയി. ചുമതലയേല്‍ക്കുന്നവര്‍ മന്ത്രിയുമായി ചേര്‍ന്നുപോകാനുള്ള ബുദ്ധിമുട്ട് അറിയിച്ച് മറ്റ് സ്ഥാനങ്ങള്‍ തേടിപ്പോവുകയാണ്. ഏറ്റവും ഒടുവില്‍ നിയമിതനായ മുഹമ്മദ് ഹനീഷും സ്ഥാപനത്തിന്‍െറ ദൈനംദിന വിഷയങ്ങളില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല. നിലവില്‍ ജനറല്‍ മാനേജരാണ് ഭരണം.
സപൈ്ളകോ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ബള്‍ക്ക് പര്‍ച്ചേസ് നിലച്ചതും പൊതുവിപണി ഇടപെടല്‍ ഇല്ലാതാക്കി. കഴിഞ്ഞ ഓണത്തിന് വകുപ്പ് മന്ത്രിക്ക് നേരിട്ട് ഇതരസംസ്ഥാനങ്ങളില്‍ അവശ്യസാധനങ്ങളുടെ പര്‍ച്ചേസിന് പോകേണ്ടിവന്നു. നിലവില്‍ കോടികളുടെ സാമ്പത്തിക ബാധ്യതയിലാണ് സപൈ്ളകോ.
വിപണി ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രഖ്യാപനം തുടരുമ്പോഴും അരിയുടെയും പലവ്യഞ്ജനങ്ങളുടെയും വില അനുദിനം കുതിച്ചുയരുന്നു. ഇതുവരെ അരിയടക്കമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഇതരസംസ്ഥാനങ്ങളില്‍ ഓര്‍ഡര്‍ നല്‍കിയിട്ടുമില്ല. അരിയും പലവ്യഞ്ജനങ്ങളും കച്ചവടക്കാര്‍ വ്യാപകമായി പൂഴ്ത്തിവെക്കുന്നു. പരിശോധന സംവിധാനങ്ങളും നിലവില്‍ താറുമാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.