കായംകുളം: സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാനെ വീണ്ടും തെരഞ്ഞെടുത്തു. കായംകുളത്ത് ചേര്‍ന്ന പാർട്ടി ജില്ലാ സമ്മേളനമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് സജി ചെറിയാന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. ഒമ്പത് പുതുമുഖങ്ങൾ അടക്കം 45 അംഗ ജില്ലാ കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ചെങ്ങന്നൂര്‍ കൊഴുവല്ലന്‍ തെങ്ങുംതറ കുടുംബാംഗമായ സജി ചെറിയാന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 1980ല്‍ സി.പി.എം അംഗമായ സജി ചെറിയാന് 1995 മുതല്‍ ജില്ലാ കമ്മിറ്റിയംഗമായും 2001 മുതല്‍ ജില്ലാ സെക്രട്ടറിയേറ്റംഗമായും പ്രവര്‍ത്തിക്കുന്നു.
സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ്, ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ്, സി.പി.എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമ ബിരുദധാരിയാണ്.
ജില്ലാ കമ്മിറ്റിയംഗങ്ങള്‍: സജി ചെറിയാന്‍, ആര്‍. നാസര്‍, കെ. പ്രസാദ്, എം. സുരേന്ദ്രന്‍, എച്ച്. സലാം, ടി.കെ. ദേവകുമാര്‍, ജി. വേണുഗോപാല്‍, എം.എ അലിയാര്‍, എ. മഹേന്ദ്രന്‍, ഡി. ലക്ഷ്മണന്‍, കെ. രാഘവന്‍, പി.കെ സാബു, എ.എം ആരിഫ്, എന്‍.ആര്‍ ബാബുരാജ്, വി.ജി മോഹനന്‍, കെ.ഡി മഹീന്ദ്രന്‍, ജലജ ചന്ദ്രന്‍, കെ.ജി രാജേശ്വരി, പി.പി ചിത്തരജ്ഞന്‍, എ. ഓമനക്കുട്ടന്‍, കെ.കെ അശോകന്‍, എം. സത്യപാലന്‍, കെ.ആര്‍ ഭഗീരഥന്‍, ബി. രാജേന്ദ്രന്‍, എന്‍. സജീവന്‍, കെ.എച്ച് ബാബുജാന്‍, പി. അരവിന്ദാക്ഷന്‍, പി. ഗാനകുമാര്‍, ജി. രാജമ്മ, കെ. മധുസൂദനന്‍, ജി. ഹരിശങ്കര്‍, മുരളി തഴക്കര, കോശി അലക്സ്, എം.എച്ച് റഷീദ്, പി. വിശ്വംഭര പണിക്കര്‍, മനു സി. പുളിക്കല്‍, എന്‍.പി ഷിബു, കെ. രാജപ്പന്‍ നായര്‍, എസ്. രാധാകൃഷ്ണന്‍, വി.ബി അശോകന്‍, കെ. പ്രകാശ്, ലീല അഭിലാഷ്, ആര്‍. രാജേഷ്, എന്‍. ശിവദാസ്, പുഷ്പലത മധു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.