ചെന്നൈ: ഡി.എം.കെയുടെ നേതൃസ്ഥാനത്ത് ഇനി സ്റ്റാലിെൻറ കാലം. 49 വർഷക്കാലം കരുണാനിധിയായിരുന്നു പാർട്ടിയെ നയിച്ചത്. കരുണാനിധി അന്തരിച്ചതിനെ തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രഫ. കെ. അൻപഴകൻ ഉൾപ്പെടെ മുതിർന്ന നേതാക്കൾ മുൻകൈയെടുത്താണ് സ്റ്റാലിെൻറ സ്ഥാനാരോഹണം കാലതാമസം കൂടാതെ സാധ്യമാക്കിയത്. സഹോദരനായ എം.കെ. അഴഗിരി വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലും സംഘടന ഒറ്റക്കെട്ടായി തെൻറ പിന്നിലാണെന്ന് സ്റ്റാലിൻ തെളിയിച്ചിരിക്കയാണ്. പാർട്ടിയുടെ 64 ജില്ല സെക്രട്ടറിമാരും സ്റ്റാലിെൻറ നാമനിർദേശ പത്രികയിൽ ഒപ്പുവെച്ചിരുന്നു.
കരുണാനിധിയും ജയലളിതയും അരങ്ങൊഴിഞ്ഞ സംസ്ഥാന രാഷ്ട്രീയത്തിൽ ദ്രാവിഡ കക്ഷികളുടെ പ്രസക്തി നിലനിർത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് 65കാരനായ സ്റ്റാലിൻ ഏറ്റെടുക്കുന്നത്. കരുണാനിധി വിശ്രമത്തിലായ സാഹചര്യത്തിൽ 2017 ജനുവരിയിലാണ് സ്റ്റാലിൻ ഡി.എം.കെയുെട വർക്കിങ് പ്രസിഡൻറായി നിയമിക്കെപ്പട്ടത്. കരുണാനിധിയുടെ മൂത്ത മകനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടിരുന്നതിനാൽ സ്റ്റാലിന് കാര്യമായ എതിർപ്പുകളുണ്ടായിരുന്നില്ല. മരണംവരെയും കരുണാനിധി അഴഗിരിയെ പാർട്ടിയിൽ തിരിച്ചെടുത്തതുമില്ല.
1967ൽ 14ാം വയസ്സിൽ പാർട്ടി പ്രചാരണത്തിനിറങ്ങിയാണ് സ്റ്റാലിെൻറ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം. സാധാരണ പ്രവർത്തകനിൽനിന്ന് നഗരസഭ വാർഡ് പ്രതിനിധിയായി. ഘട്ടംഘട്ടമായി വളർന്ന് പാർട്ടി ട്രഷറർ, വർക്കിങ് പ്രസിഡൻറ് സ്ഥാനങ്ങൾ അലങ്കരിച്ചു.
1989ൽ എം.എൽ.എയായി. ’96ൽ വോട്ടർമാർ നേരിട്ട് തെരഞ്ഞെടുക്കെപ്പടുന്ന ആദ്യത്തെ ചെന്നൈ കോർപറേഷൻ മേയറാണ് സ്റ്റാലിൻ. 53ാം വയസ്സിൽ, 2006ലെ കരുണാനിധി മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയായത്. ഇൗ മന്ത്രിസഭയുടെ അവസാനകാലഘട്ടത്തിൽ ഉപമുഖ്യമന്ത്രിയായി. 2016ൽ നിയമസഭ പ്രതിപക്ഷ നേതാവും. സ്റ്റാലിെൻറ അര നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ പ്രവർത്തനം കലൈജ്ഞറുടെ നിഴലിലായിരുന്നുവെങ്കിലും മികച്ച സംഘാടകനും രാഷ്ട്രീയക്കാരനുമായി ജനമനസ്സുകളിൽ ഉയർന്നുവന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്താണ്. ‘നമക്കു നാമേ’, ‘പേസലാം വാേങ്കാ’ തുടങ്ങിയ ജനസമ്പർക്ക പരിപാടികൾ വൻ വിജയമായിരുന്നു. 89 എം.എൽ.എമാരുമായി പ്രതിപക്ഷ നേതാവെന്ന നിലയിൽ സ്റ്റാലിന് ശോഭിക്കാൻ കഴിഞ്ഞതും ഇൗ പ്രവർത്തന മികവിലായിരുന്നു.
രാഷ്ട്രീയ എതിരാളിയെ ശത്രുവായി കാണുന്ന ദ്രാവിഡ രാഷ്ട്രീയത്തിലെ പതിവുരീതികൾ മാറ്റിമറിച്ചതും സ്റ്റാലിനായിരുന്നു. ജയലളിതയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുത്തതും ജയലളിത ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ സന്ദർശിച്ചതും മരണത്തിനുശേഷം ജയലളിതക്ക് അന്ത്യാഞ്ജലിയർപ്പിച്ചതും ഇതിന് തെളിവാണ്.
അഴഗിരി ഉയർത്തിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സ്റ്റാലിന് പാർട്ടിയെ െഎക്യത്തോടെ നയിക്കാനാവുമോയെന്ന് ചിലരെങ്കിലും ചോദിക്കുന്നുണ്ട്. അഴഗിരിയെ തിരിച്ചുകൊണ്ടുവരണമെന്ന് പാർട്ടിയിലും കുടുംബത്തിലും ചെറിയ വിഭാഗം ആവശ്യപ്പെടുന്നുമുണ്ട്. ഇക്കാര്യത്തിൽ സ്റ്റാലിെൻറ തീരുമാനം നിർണായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.