പട്ന: ലാലു പ്രസാദ് യാദവിൻെറ മകനും ആർ.ജെ.ഡി യുവജന വിഭാഗം ഉപദേശകനുമായ തേജ്പ്രതാപ് യാദവ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കുന്നു. ലാലു റാബ്റി മോർച്ചയെന്നായിരിക്കും പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്. ബീഹാറിൽ നിന്ന് 20 ലോക്സഭ മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികളെ നിർത്തുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം സഹോദരൻ തേജസ്വി യാദവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് തേജ് പ്രതാപ് ആർ.ജെ.ഡി യുവജന വിഭാഗത്തിൻെറ ഉപദേശക സ്ഥാനം രാജിവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരികുമെന്ന് തേജ് പ്രതാപ് യാദവ് അറിയിച്ചത്. തേജ് പ്രതാപ് യാദവിൻെറ ഭാര്യയുടെ ബന്ധുക്കൾക്ക് തേജസ്വി യാദവ് സീറ്റ് കൊടുത്തതാണ് പുതിയ പാർട്ടി ഉണ്ടാക്കാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.