തൃശൂർ: പാർട്ടി വിരുദ്ധൻ എന്ന മുദ്ര ചാർത്തപ്പെട്ട് കഴിഞ്ഞ തവണ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ നിന്ന് അപമാനിതനായി ഇറങ്ങിപ്പോയ വി.എസ്. അച്യുതാനന്ദൻ ഇത്തവണ എത്തിയത് വി.െഎ.പി പരിവേഷത്തോടെ. വൈകാരികത മുറ്റി നിന്ന അന്തരീക്ഷത്തിൽ വി.എസിന് ലഭിച്ചത് പോളിററ്ബ്യൂറോ അംഗത്തിെൻറ പരിഗണന. പ്രതിനിധി സമ്മേളനത്തിന് പതാക ഉയർത്താൻ എത്തിയപ്പോഴും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ ചക്രം അർപ്പിക്കുന്നവരുടെ നിരയിലും പിന്നീട് പ്രതിനിധി സമ്മേളന വേദിയിലും ഇൗ പരിഗണന അദ്ദേഹത്തിന് ലഭിച്ചു.
2015ൽ ആലപ്പുഴ സമ്മേളനത്തിലും വി.എസ് തന്നെയായിരുന്നു പതാക ഉയർത്തിയത്. അവിടെ സംസാരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ഇത്തവണ പതാക ഉയർത്തിയശേഷം അദ്ദേഹം സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ ചക്രം അർപ്പിക്കാൻ പി.ബി അംഗങ്ങൾക്കൊപ്പമാണ് അദ്ദേഹത്തെയും ക്ഷണിച്ചത്. േവദിയിൽ പി.ബി അംഗങ്ങൾക്കൊപ്പം തന്നെ വി.എസിന് സ്ഥാനവും നൽകി.
രാവിലെ 10നായിരുന്നു പതാക ഉയർത്തിയത്. അതുവരെ റീജനൽ തിയറ്ററിെൻറ മതിൽ കെട്ടിനപ്പുറമുള്ള രാമനിലയത്തിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഒമ്പതോടെ സ്വാഗത സംഘം ചെയർമാൻ കൂടിയായ ബേബി ജോണും തൃശൂർ ജില്ലയിലെ ഏതാനും നേതാക്കളുമാണ് സമ്മേളന നഗരിയിൽ ആദ്യം എത്തിയത്. 9.30ഒാടെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. ഏവരും ഉദ്വേഗത്തോടെ കാത്തിരിക്കെ വി.എസിെൻറ കാർ 9.55 ഒാടെ സമ്മേളന നഗരിയിലെത്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വി.എസിനെ പതാക ഉയർത്താൻ ക്ഷണിച്ചു. സമ്മേളന കൺവീനർ കൂടിയായ തൃശൂർ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണെൻറ കൈ പിടിച്ചാണ് വി.എസ് പതാകക്കരികിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.