തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഒാഫ് ഇന്ത്യ കേരളത്തിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20 മണ്ഡലങ്ങളിലും െവൽഫെയർ പാർട്ടിക്ക് സ്ഥാനാർഥികളുണ്ടാവില്ല. സംസ്ഥാനത്ത് പ്രധാനമായും എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. രണ്ടുകൂട്ടരും ബി.ജെ.പി സഖ്യത്തെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നു.
എൽ.ഡി.എഫിന് നേതൃത്വം നൽകുന്ന സി.പി.എം ഇപ്പോൾ ദേശീയരാഷ്ട്രീയത്തിൽ പ്രസക്ത കക്ഷിയല്ല. അവര്‍ക്ക് ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്. യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാകട്ടെ, രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെൻറില്‍ കേവല ഭൂരിപക്ഷം നേടാനോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയുമാണ്. കോണ്‍ഗ്രസിനും അവരുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ മതേതര സര്‍ക്കാറിന് സാധ്യത തെളിയൂ.
രാജ്യത്ത് അഴിമതിയും കോർപറേറ്റ്വത്കരണവും വർധിച്ചു. റഫാൽപോലെ പ്രധാനമന്ത്രിതന്നെ അഴിമതി ആരോപണം നേരിടുന്ന സാഹചര്യങ്ങളുണ്ടാവുന്നു. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥ പൂർണമായി തകർന്നു. ബി.ജെ.പി അധികാരത്തിൽ വന്നാൽ 2019ലേത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന സൂചനകളാണ് അമിത് ഷായും സാക്ഷി മഹാരാജുമെല്ലാം നൽകുന്നത്. അതിനാൽ എൻ.ഡി.എ സഖ്യത്തെ അധികാരത്തിൽനിന്ന് മാറ്റിനിർത്തേണ്ടത് ജനാധിപത്യവിശ്വാസികളുടെ പൊതുബാധ്യതയാണ്.
സംസ്ഥാന ഭരണവും തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടണം. മൂന്നുവർഷത്തെ ഭരണം ജനവിരുദ്ധമാണ്. പ്രളയപുനർനിർമാണത്തിന് ക്രിയാത്മക കാഴ്ചപ്പാട് രൂപപ്പെടുത്തി നടപ്പാക്കാനായിട്ടില്ല. സംഘ്പരിവാർ സർക്കാറുകൾ പുലർത്തുന്ന പൊലീസ് നയമാണ് കേരളത്തിലും. ജനകീയസമരങ്ങളെ കോർപറേറ്റുകൾക്കായി അടിച്ചമർത്തുന്നു. സി.പി.എം കൊലപാതക രാഷ്ട്രീയത്തിെൻറ വക്താക്കളായി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, ൈവസ് പ്രസിഡൻറുമാരായ ശ്രീജ നെയ്യാറ്റിൻകര, റസാഖ് പാലേരി, സെക്രട്ടറിമാരായ സജീദ് ഖാലിദ്, ജോസഫ് ജോൺ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം സ്വാഗതാര്‍ഹം –കെ.പി.എ. മജീദ്
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മതേതര വോട്ടുകൾ ഭിന്നിക്കാതെ നോക്കേണ്ടത് ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ അനിവാര്യമാണ്.
ബി.ജെ.പിയുടെ ഗൂഢലക്ഷ്യത്തെ തടയിടാനാണ് ഇത്തരം തീരുമാനത്തിലേക്ക് അവര്‍ വന്നത്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വർധിച്ചാല്‍ മാത്രമേ ദേശീയതലത്തില്‍ മതേതര രക്ഷ സാധ്യമാവൂ എന്ന വെല്‍ഫെയര്‍ പാർട്ടി നിലപാട് അഭിനന്ദനാര്‍ഹമാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ സംസ്ഥാന ഭരണം ജനങ്ങളെ നിരാശപ്പെടുത്തുന്നതും ജനദ്രോഹകരവുമാണ്.
ഈ സഹചര്യങ്ങളെല്ലാം കണക്കിലെടുത്തുള്ള വെല്‍ഫെയര്‍ പാര്‍ട്ടി നിലപാട് മറ്റു മതേതര പാര്‍ട്ടികള്‍ക്ക് പ്രചോദനമാകട്ടെയെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.