യാത്രകളിലും മറ്റും ഏറ്റവും ആവശ്യമുള്ള ഒരു ഉപകരണമാണ് പവർബാങ്കുകൾ. ടെക്നോളജിയുടെ ഉപയോഗത്തിന് അതിരുകളില്ലാത്ത ഈ കാലത്ത് ഉപകരണങ്ങളുടെ ചാർജ് ഒരുപാട് നേരം നിലനിർത്താൻ പവർബാങ്കുകൾ ഉപകാരപ്പെടും. നിലവിൽ ലഭിക്കുന്ന കുറച്ച് മികച്ച പവർ ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ഷവോമി പവർബാങ്ക് 4i ഒരു നേരിയ എന്നാൽ കാര്യക്ഷമതയും ബഹുമുഖതയുമുള്ള ഉപകരണമാണ്. രണ്ട് ഡിവൈസിൽ ഒരുമിച്ച് കണക്ട് ചെയ്യാൻ സാധിക്കുന്ന 2,000 എം.എ.എച്ച് ബാറ്ററിയുള്ള പവർബാങ്കാണ് ഇത്. ടൈപ്പ് സി ഇൻപ്പുട്ടും ഔട്ട്പുട്ടും ഇതിലുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ്, ഇയർബഡ്സ്, വാച്ചുകൾ എന്നിവക്കെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്.
ഒട്ടും ഭാരമില്ലാത്ത പോക്കറ്റിൽ എളുപ്പം കൊള്ളിക്കാവുന്ന പവർബാങ്കാണ് എംഐ 10,000 എം.എ.എച്ച്. ഫാസ്റ്റ് ചാർജിങ്, ഷോർട്ട് സർക്ക്യൂട്ട് പ്രൊട്ടെക്ഷൻ, പോക്കറ്റ് സൈസ് എന്നിവയെല്ലാം ഇതിന്‍റെ പ്രത്യേകതകളാണ്. 10,000 എം.എ.എച്ച ബാറ്ററി കപ്പാസിറ്റിയാണ് ഇതിനുള്ളത്.
ഒട്ടും ഭാരമില്ലാത്ത പോക്കറ്റിൽ എളുപ്പം കൊള്ളിക്കാവുന്ന പവർബാങ്കാണ് അർബൻ (URBN) 20,000 എം.എ.എച്ച്. എൽ.ഇ.ഡി ഇൻഡിക്കേറ്റർ ലൈറ്റ്സ്, ഫാസ്റ്റ് ചാർജിങ് പോക്കറ്റ് സൈസ് എന്നിവയെല്ലാം ഇതിന്‍റെ സ്പഷ്യൽ ഫീച്ചറുകളാണ്.
നിങ്ങളുടെ സൗകര്യത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന മാഗ്നെറ്റിക്ക് വയർലെസ് ചാർജിങ് പാഡ് ഇതിനുണ്ട്. കേബിൾ ഇല്ലാതെ തന്നെ ചാർജ് ചെയ്യാൻത്സ ഇതി സഹായിക്കുന്നു. ഇതോടൊപ്പം ചാർജ് ചെയ്യാനായി യു.എസ്.ബി പോർട്ടും ഉണ്ട്. ഇത് ഒന്നിൽ കൂടുതൽ ഡിവൈസുകൾ ചാർജ് ചെയ്യുവാൻ സഹായിക്കും.
10000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയാണ് ഇതിനുള്ളത്. മൈക്രോ യു.എസ്.ബി ടൈപ്പ് സി ഇൻപുട്ട് എന്നിവ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. രണ്ട് സ്മാർട്ട് ഡിവൈസുകൾ ഒരു സമയം കണക്ട് ചെയ്യുവാൻ സാധിക്കുന്നതാണ്.
ഫാസ്റ്റ് ചാർജിങ്ങും ഡെലിവറി സപ്പോർട്ടും ഉൾപ്പെടുന്ന 20,000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയുള്ള് പവർബാങ്കാണ് ക്രാട്ടോസ് ലെജൻഡ് ചാമ്പ് (Champ). യു.എസ്.ബി എ പോർട്ടും സി പോർട്ടും ഇതിൽ ലഭിക്കുന്നതാണ്.
10,000 എം.എ.എച്ചുള്ള മാഗ്നെററ്റിക്ക് വയർലെസ് പവർബാങ്കാണ് ഇത്. രണ്ട് യു.എസ്.ബി പോർട്ടും ലഭിക്കുന്ന ഈ പവർബാങ്ക് വൈഡ് റേഞ്ചിലുള്ള മൊബൈലുകളിൽ ഉപയോഗിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.