ഇനി വയർ വേണ്ട! മികച്ച വയർലെസ് ചാർജറുകൾ സ്വന്തമാക്കാം..

ഇനി വയർ വേണ്ട! മികച്ച വയർലെസ് ചാർജറുകൾ സ്വന്തമാക്കാം..

നിലവിൽ ഇറങ്ങുന്ന മിക്ക സ്മാർട്ട്ഫോണുകൾക്കും വയർലെസ് ചാർജിങ് ഓപ്ഷനുണ്ട്. ചാർജ് ചെയ്യാൻ ഇനി സോക്കറ്റ് തപ്പി നടക്കേണ്ട അവസ്ഥ ഇതുണ്ടെങ്കിൽ ഒഴിവാക്കാം. യാത്രയിലൊക്കെ ഇത് ഒരുപാട് ഉപകാരപ്പെടും. അത്തരത്തിൽ നിലവിൽ ലഭിക്കുന്ന മികച്ച വയർലെസ് ചാർജറുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1) Belkin Boost Charge Pro 3-in-1 Wireless Charging Pad -Click Here To Buy

ബെൽക്കിനിൽ നിന്നുള്ള ഈ ത്രീ-ഇൻ-വൺ ചാർജിങ് പാഡ് ആളുകളുടെ പ്രിയപ്പെട്ട വയർലെസ് ചാർജറുകളിൽ ഒന്നാണ്. ഇത് ഐ ഫോൺ 12 മുതൽ ഐ ഫോൺ 15ന് വരെ 15W MagSafe ചാർജിങ്ങും, അപ്പിൾ വാച്ച് 7-ന് ഫാസ്റ്റ് ചാർജിങ്ങും, എയർപോഡ്സിന്‍റെ വലിപ്പത്തിലുള്ള സാധനങ്ങൾക്ക് സാധാരണ വയർലെസ് ചാർജിങ്ങും വാഗ്ദാനം ചെയ്യുന്നു,

അതായത് എല്ലാ ആപ്പിൾ മൊബൈൽ ഉപകരണങ്ങൾക്കും ഒരൊറ്റ ചാർജിങ് ബ്രിക്കിൽ നിന്നും ഒരേസമയം ചാർജ് ചെയ്യാൻ സാധിക്കും. ആ കട്ടയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിനാൽ ശരിയായ വാട്ടേജുള്ള ഒന്നിനായി ചുറ്റിത്തിരിയേണ്ടി വരില്ല. ആപ്പിളിന്‍റെ ഉപകരണങ്ങളൾക്ക് ഉപയോഗക്കുന്നതിനാൽ തന്നെ ഇതിന്‍റെ വിലയും ഒരൽപ്പം കൂടുതലാണ്. മറ്റൊരു നെഗ്റ്റീവ് ഇത് ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നുള്ളതാണ്.

2) OtterBox Otterspot Wireless Charger -Click Here To Buy

ഒട്ടർബോക്‌സ് വയർലെസ് ചാർജർ അത്ര ആകർഷകമല്ലെങ്കിലും, ഒരു യൂണിവേഴ്‌സൽ ചാർജിങ് പാഡിൽ നിന്ന്  ആവശ്യപ്പെടാവുന്നതെല്ലാം ഇത് വാഗ്ദാനം ചെയ്യുന്നു. ഇതിന് നല്ല വിലയുണ്ട്, കൂടാതെ നിങ്ങളുടെ ഉപകരണത്തിലേക്ക് ലഭ്യമായ പരമാവധി പവർ എത്തിക്കുന്ന ഒരു അനുയോജ്യമായ പ്ലഗും ഇതിനൊപ്പം ലഭിക്കും.

ഇതിന്‍റെ ഡിസൈൻ വളരെ ലളിതമാണ്, ഒട്ടർബോക്സ് ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്ന രീതി അങ്ങനെയാണ്. ചാർജിങ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നതിന് സൗകര്യപ്രദമായ ഒരു ലൈറ്റും പാഡിന്റെ മധ്യഭാഗത്ത് റബ്ബറുകൊണ്ടുള്ള ഒരു ചതുരവും ഇതിന്റെ പ്രത്യേകതയാണ്, അതിനാൽ വസ്തുക്കൾ വഴുതിപ്പോകുന്നത് ഒഴിവാക്കാൻ സാധിക്കും. നീളമുള്ള കേബിൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ നിങ്ങൾക്ക് പാഡ് എവിടെ വേണമെങ്കിലും സ്ഥാപിക്കാൻ കഴിയും.

3) Satechi Qi2 3-in-1 Wireless Charging Stand -Click Here To buy

വീട്ടിലും യാത്രയിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച വയർലെസ് ചാർജറാണ് ഇത്.

ഈ ചാർജറിന്റെ ഡ്യുവൽ-ഹിംഗ്ഡ് ആം നിങ്ങളുടെ ഫോണിനെ ഒരു പൊസിഷനിൽ എളുപ്പത്തിൽ സ്ഥാപിക്കാൻ അനുവദിക്കുന്നു, നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഹൊറിസോണ്ടലായോ വെർട്ടിക്കലായോ ചാർജിന് വെക്കാവുന്നതാണ്. ചാർജർ പൂർണ്ണമായും ഫ്ലാറ്റ് അല്ലെങ്കിൽ, ഒരേ സമയം ഒരു ചെറിയ ഉപകരണം ചാർജ് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്, കൂടാതെ നിങ്ങളുടെ ആപ്പിൾ വാച്ചിനുള്ള ഫോൾഡ്-ഔട്ട് ബാക്ക് ചാർജിംഗ് ക്രാഡിൽ ഈ വയർലെസ് ചാർജറിലുണ്ട്.

ഒരു കോമ്പാക്ട് ചാർജർ എന്ന നിലയിൽ, മടക്കിവെക്കുമ്പോൾ ഇതിന് വലുപ്പം കുറച്ച് കൂടുതലാണ്. അതിനാൽ തന്നെ ചെറിയ ബാഗിൽ ഉൾക്കൊള്ളിക്കാൻ ബുദ്ദിമുട്ടാകും. വലുപ്പം സ്വൽപം കൂടുതലാണെന്നല്ലാതെ ഇതിന് മറ്റൊരു പ്രശ്നവുമില്ലെന്നാണ് ഇത് ഉപയോഗിച്ചവർ ചൂണ്ടിക്കാട്ടുന്നത്.


Tags:    
News Summary - Best Wirless Charger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.