എച്ച്.എച്ച് റൈഡേഴ്സ് ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്സി പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായ എച്ച്.എച്ച് റൈഡേഴ്സ് ക്രിക്കറ്റ് ടീം, തുമാമ ഇന്തോ-ഖത്തർ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് പുതിയ ടീം ജഴ്സി ഔദ്യോഗികമായി പുറത്തിറക്കി. കെ.എം.സി.സി ഖത്തർ സ്റ്റേറ്റ് കൗൺസിൽ അംഗം അബ്ദുൽ റഹ്മാൻ എരിയലിന് ഷംനാദ് കല്ലാർ ജഴ്സി സമ്മാനിച്ചു.
ടീമിന്റെ ഔദ്യോഗിക സ്പോൺസറായ മെറിഡിയൻ കമ്പനിയാണ് ജഴ്സി യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. എച്ച്.എച്ച് റൈഡേഴ്സ് ക്രിക്കറ്റ് ടീം ഉടമ ശങ്കർ ആർ. നായർ, ടീം ക്യാപ്റ്റൻ ഷിഹാബ്, കളിക്കാരായ അക്ബർ, മുബാസിർ, സലാം, സുഹൈൽ, മിസാൻ, നവീൻ, സുൽഫി ഹൈദർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.