അമൻ ഷെറാവത്, സാക്ഷി മാലിക്, ഗീത ഫോഗട്ട്

ഗുസ്തി ലീഗിനൊരുങ്ങി സാക്ഷിയും കൂട്ടരും; അനുമതിയില്ലെന്ന് ഫെഡറേഷൻ

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷനുമായി ഉടക്കിലുള്ള സാക്ഷി മാലികും കൂട്ടരും പുതിയ ഗുസ്തി ലീഗ് പ്രഖ്യാപിച്ചു. റെസ്‍ലിങ് ചാമ്പ്യൻസ് സൂപ്പർ ലീഗ് (ഡബ്ല്യു.സി.എസ്.എൽ) എന്ന പേരിലുള ലീഗ് ഉടൻ തുടങ്ങുമെന്ന് താരങ്ങൾ അറിയിച്ചു. സാക്ഷിക്ക് പുറമേ, മറ്റൊരു ഒളിമ്പിക് മെഡലിസ്റ്റായ അമൻ ഷെറാവത്, മുൻ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേത്രി ഗീത ഫോഗട്ട് തുടങ്ങിയവരാണ് ലീഗിന് മുൻകൈ​െയടുക്കുന്നത്.

ഏറെ നാളായി പദ്ധതിയിട്ടതാണ് പ​ുതിയ ഗുസ്തി ലീഗെന്നും ഉടൻ അവസാന രൂപമാകുമെന്നും ഗീത ഫോഗട്ട് പറഞ്ഞു. ഗുസ്തി ഫെഡറേഷനുമായി സംസാരിച്ചിട്ടില്ലെന്നും അവരും സർക്കാറും അനുമതി തന്നാൽ നന്നാകുമെന്നും ഗീത പറഞ്ഞു. കളിക്കാർ സംഘടിപ്പിക്കുന്ന ആദ്യ ലീഗെന്ന പ്ര​​ത്യേകയുമുണ്ട്. താരങ്ങൾക്കായുള്ള ലീഗാണിതെന്നും ഗീത ഫോഗട്ട് പറഞ്ഞു. യുവതാരങ്ങൾക്ക് ഇൗ ലീഗ് മികച്ച അവസരമാകുമെന്നും ഗീത ഫോഗട്ട് അഭിപ്രായപ്പെട്ടു.

അതേസമയം, റെസ്‍ലിങ് ചാമ്പ്യൻസ് സൂപ്പർ ലീഗിന് അനുമതി നൽകില്ലെന്ന് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ് പറഞ്ഞു. പ്രോ റെസ്‍ലിങ് ലീഗ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെഡറേഷൻ. കളിക്കാർക്ക് ലീഗ് നടത്താം. കളിയെ പ്രോത്സാഹിപ്പിക്കാം. എന്നാൽ, ഫെഡറേഷനെ ഇതുമായി കൂട്ടിക്കെ​ട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകനിലവാരത്തിലുള്ള ലീഗാണ് ലക്ഷ്യമിടുന്നതെന്ന് സാക്ഷി മാലിക് പറഞ്ഞു. വിരമിച്ച സാക്ഷി ഈ ലീഗിലൂടെ തിരിച്ചുവരാനാണ് സാധ്യത. 

Tags:    
News Summary - Sakshi Malik, Aman Sehrawat and Geeta Phogat announce Wrestling Champions Super League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.