നിർമിത ബുദ്ധിയുടെ ഗുണങ്ങളും ദോഷങ്ങളും

മറ്റേതൊരു ആശയത്തെയും നവീകരണത്തെയും പോലെ നിർമിത ബുദ്ധിക്കും (എ.ഐ) അതിന്‍റെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ചില ഗുണദോഷങ്ങളുടെ അവലോകനം നോക്കാം.

ഗുണങ്ങൾ

●നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സാ​ങ്കേതിക വിദ്യകൾ മനുഷ്യ തെറ്റുകൾ കുറയ്ക്കാൻ സഹായിക്കുന്നു

●വിശ്രമമില്ലാതെ പ്രവർത്തിക്കാൻ ഇതിന്​ സാധിക്കുന്നതിനാൽ മുഴുവൻ സമയവും ഇത്തരം സാ​ങ്കേതികളെ വിദ്യകളുടെ സേവനം ലഭ്യമാകും

●മനുഷ്യ പ്രയ്തനങ്ങളിൽ നിന്ന്​ വിത്യസ്തായി ഒരിക്കലും വിരസത അനുഭവപ്പെടാത്തതിനാൽ, ഇത് ആവർത്തിച്ചുള്ള ജോലികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു

●വിഷയങ്ങളെ അതിവേഗത്തിൽ അപഗ്രഥനം ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും കഴിയുന്നു.

ദോഷങ്ങൾ

●നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സാ​ങ്കേതിക വിദ്യകൾ നിർമിക്കുകയെന്നത്​ നിലവിലെ അവസ്ഥയിൽ ചെലവേറിയ പ്രോസസാണ്​.

●മനുഷ്യന്‍റെ സർഗ്ഗാത്മകതയെ തനിപ്പകർപ്പാക്കാൻ ഇത്തരം മെഷനിറികൾക്ക്​ കഴിയില്ലെന്നത്​ ഒരു യാഥാർഥ്യമാണ്​.

●എ.ഐയുടെ വരവോടെ തീർച്ചയായും ചില ജോലികൾ മാറ്റിസ്ഥാപിക്കപ്പെടും. ഇത് ചില മേഖലകളിൽ തൊഴിൽ സാധ്യതകളെ ഇല്ലാതാക്കും.

●പല വിഷയങ്ങളിലും അമിതമായ ആശ്രത്വം ഗുരുതരമായ ഭവിഷ്യത്തുക്കളിലേക്ക്​ നയിക്കപ്പെടും

Tags:    
News Summary - Advantages and Disadvantages of Artificial Intelligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:23 GMT