ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ നമ്മൾ ശ്വസിക്കുന്ന വായുവിൽ നിന്നുതന്നെ കുടിവെള്ളം നിർമിച്ചെടുക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ കമ്പനിയായ അക്വോ. വായുവിലെ ഈർപ്പത്തിൽ നിന്ന് ശുദ്ധമായ കുടിവെള്ളം വേർതിരിച്ചെടുക്കുന്ന അറ്റ്മോസ്ഫെറിക് വാട്ടർ ജനറേറ്ററുകളാണ് കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ളത്. മൂന്ന് പാളികളുള്ള ഫിൽട്രേഷൻ സംവിധാനത്തിലൂടെ വായുവിനെ വലിച്ചെടുക്കുകയും, ഒരു കണ്ടൻസറിൽ തണുപ്പിച്ച് ഘനീഭവിപ്പിക്കുകയും, ഒരു സംഭരണ ടാങ്കിൽ വെള്ളം ശേഖരിക്കുകയും ചെയ്യുന്നു. തുടർന്ന് അധിക ഫിൽട്രേഷൻ നടത്തുകയും ചെയ്യുന്നതാണ് ഈ പ്രക്രിയ.
പ്രത്യേകിച്ചും വരൾച്ച, മലിനീകരണം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നീ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പ്രദേശങ്ങളിൽ ഊർജക്ഷമതയുള്ള ഈ സാങ്കേതികവിദ്യ ജലക്ഷാമത്തിന് സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ ഒരു പരിഹാര മാർഗമാണ്. ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷത്തിലാണ് ഇത് കൂടുതൽ പ്രവർത്തന ക്ഷമം. പക്ഷേ വരണ്ട കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയും. ഭൂഗർഭജല സംരക്ഷണത്തിനും ദുർബല പ്രദേശങ്ങളിൽ ജലസുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനുയോജ്യമായ പരിസ്ഥിതി സൗഹൃദ മാർഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.