ട്രാൻസിറ്റ് രീതിയിലൂടെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. IRAS 04125+2902 b എന്നാണ് പുതിയ ഗ്രഹത്തിന് നൽകിയ പേര്. ഗ്രഹത്തിന് ഏകദേശം മൂന്ന് ദശലക്ഷം വർഷം മാത്രമേ പഴക്കമുള്ളൂ.
430 പ്രകാശവർഷം അകലെ നവജാത നക്ഷത്രങ്ങൾ നിറഞ്ഞ നക്ഷത്ര നഴ്സറിയായ ടോറസ് മോളിക്യുലാർ ക്ലൗഡിലാണ് ഗ്രഹങ്ങളുടെ കൂട്ടത്തിലെ ശിശു വസിക്കുന്നത്. അന്വേഷണ റിപ്പോർട്ട് നാച്വർ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ ഗ്രഹത്തിന്റെ പിണ്ഡം വ്യാഴത്തിന്റെ പിണ്ഡത്തിന്റെ മൂന്നിലൊന്നിൽ താഴെയാണ്. എന്നാൽ അതിന് വ്യാഴത്തിന് സമാനമായ വലിപ്പമുണ്ടെന്നാണ് ശാസ്‍ത്രഞ്ജർ പറയുന്നത്. ഈ ഗ്രഹം ഒടുവിൽ ഒരു മിനി നെപ്ട്യൂൺ അല്ലെങ്കിൽ ഒരു സൂപ്പർ ഭൂമി ആയി പരിണമിച്ചേക്കാമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.