യു.​എ.​ഇ ആ​സ്​​ട്രോ​ണ​മി

സെ​ന്‍റ​ർ പ​ക​ർ​ത്തി​യ ന​ക്ഷ​ത്ര​വി​സ്​​ഫോ​ട​ന​ത്തി​ന്‍റെ

ചി​ത്ര​ങ്ങ​ൾ

താ​ര വി​സ്​​ഫോ​ട​ന ചി​ത്രം പ​ക​ർ​ത്തി യു.​എ.​ഇ ആ​സ്​​ട്രോ​ണ​മി സെ​ന്‍റ​ർ

അ​ബൂ​ദ​ബി: ജ്യോ​തി​ശാ​സ്ത്ര രം​ഗ​ത്ത്​ അ​പൂ​ർ​വ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച്​ യു.​എ.​ഇ​യി​ലെ ഗ​വേ​ഷ​ക​ർ. ആ​കാ​ശ​ത്ത്​ അ​ത്യ​പൂ​ർ​വ​മാ​യി സം​ഭ​വി​ക്കു​ന്ന താ​ര വി​സ്​​ഫോ​ട​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്​ യു.​എ.​ഇ ആ​സ്​​ട്രോ​ണ​മി സെ​ന്‍റ​ർ.

അ​ബൂ​ദബി​യി​ലെ മ​രു​ഭൂ​മി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ൽ ഖാ​തിം ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​ണ്​ അ​ത്യ​പൂ​ർ​വ​മാ​യ ഈ ​പ്ര​തി​ഭാ​സം കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. ആ​ഗ​സ്റ്റ്​ 25ന്​ ​രാ​ത്രി​യാ​ണ്​​ അ​തി​ശ​ക്ത​മാ​യ ന​ക്ഷ​ത്ര കൂ​ട്ടി​യി​ടി​ക്ക​ൽ പ്ര​തി​ഭാ​സ​മു​ണ്ടാ​യ​ത്​. 600 കോ​ടി പ്ര​കാ​ശ വ​ർ​ഷം അ​ക​ലെ​യു​ള്ള ഗാ​ല​ക്സി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു വ​ലി​യ ന​ക്ഷ​ത്ര​ത്തി​ന്‍റെ സ്​​ഫോ​ട​നം മൂ​ലം സം​ഭ​വി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണി​ത്. ജി.​ആ​ർ.​ബി 240825 എ ​എ​ന്നാ​ണ്​ ഈ ​പ്ര​പ​ഞ്ച വി​സ്​​ഫോ​ട​ന​ത്തി​ന്​ ശാ​സ്ത്ര​ജ്ഞ​ർ ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ഭി​പ്രാ​യ​പ്ര​കാ​രം ഈ ​ന​ക്ഷ​ത്ര​ത്തി​ന്​ സൂ​ര്യ​നേ​ക്കാ​ൾ 20 മ​ട​ങ്ങ്​ വ​ലി​പ്പ​മു​ണ്ട്. വി​സ്​​ഫോ​ട​ന​ത്തി​ന്‍റെ അ​പൂ​ർ​വ രേ​ഖാ​ ചി​ത്ര​ങ്ങ​ൾ അ​ൽ ഖാ​തിം ആ​സ്​​ട്രോ​ണ​മി സെ​ന്‍റ​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ന​ക്ഷ​ത്ര വി​സ്​​സ്ഫോ​ട​ന​ത്തെ​തു​ട​ർ​ന്ന്​​ ആ​കാ​ശ​ത്തു​ണ്ടാ​യ പ്ര​തി​ഭാ​സ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ണ്​ ഈ ​പ്ര​ക്രി​യ​ക​ൾ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ലോ​ക​ത്ത്​ ഇ​ത്​ മൂ​ന്നാം ത​വ​ണ​യാ​ണ്​ ന​ക്ഷ​ത്ര വി​സ്​​ഫോ​ട​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത്. ആ​ദ്യം​ നാ​സ​യി​ലെ ശാ​സ്ത്ര​ജ്ഞ​രാ​ണ്​ ഈ ​പ്ര​തി​ഭാ​സം നി​രീ​ക്ഷി​ക്കു​ക​യും ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ക​യും ചെ​യ്ത​ത്.

ആ​ഗ​സ്റ്റ്​ 25ന്​ ​രാ​ത്രി നാ​സ​യു​ടെ സ്വി​ഫ്​​റ്റ്, ഫെ​ർ​മി ഗാ​മ റേ ​ടെ​ലി​സ്​​കോ​പ്സാ​ണ്​ ഈ ​അ​പൂ​ർ​വ​വും അ​തി​ശ​ക്ത​വു​മാ​യ ന​ക്ഷ​ത്ര വി​സ്​​ഫോ​ട​ന പ്ര​തി​ഭാ​സ​ങ്ങ​ൾ നി​രീ​ക്ഷി​ച്ച​ത്. തു​ട​ർ​ന്ന്​ രാ​ത്രി 8.48ന്​ ​യു.​എ.​ഇ ബ​ഹി​രാ​കാ​ശ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യാ​യി​രു​ന്നു.​ ഉ​ട​നെ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക്​ ടെ​ലി​സ്​​കോ​പ്പി​ന്‍റെ ദി​ശ മാ​റ്റു​ക​യും വി​സ്​​ഫോ​ട​ന ദൃ​ശ്യ​ങ്ങ​ളു​ടെ അ​ന​ന്ത​ര ഫ​ല​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​യു​ക​യു​മാ​യി​രു​ന്നു.

ര​ണ്ട്​ മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​നു​​ശേ​ഷം വി​സ്​​ഫോ​ട​ന​ത്തി​ന്​ ശേ​ഷ​മു​ണ്ടാ​യ പ്ര​കാ​ശം പെ​ട്ടെ​ന്ന്​ മ​ങ്ങു​ന്ന​താ​യി കാ​ണാ​നാ​യി. അ​പൂ​ർ​വ​മാ​യി പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ​ വ​രും ആ​ഴ്ച​ക​ളി​ൽ ഗ​വേ​ഷ​ക​ർ പ​ഠ​ന​വി​ധേ​യ​മാ​ക്കും. ന​ക്ഷ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ​ക്ക്​ യു.​എ.​ഇ​യു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ളും വി​ല​യി​രു​ത്ത​ലു​ക​ളും വ​ലി​യ മു​ത​ൽ​കൂ​ട്ടാ​കും.

Tags:    
News Summary - Capturing the star explosion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.