കോഴിക്കോട്: ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ െെകവരിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും വിശദമാക്കുന്ന പ്രദർശനം റീജനൽ സയൻസ് സെന്റർ ആൻഡ് പ്ലാനേറ്ററിയത്തിൽ ആരംഭിച്ചു. കാർഷിക മേഖലയുടെ വളർച്ചയിൽ ശാസ്ത്ര സാങ്കേതികവിദ്യ നിർണായകമായ പങ്കാണ് വഹിച്ചതെന്ന് പ്രദർശനം തെളിയിക്കുന്നു.
വ്യവസായ മുന്നേറ്റത്തിെൻറ ചരിത്രവും ആണവോർജ ഗവേഷണ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളും ബഹിരാകാശ ഗവേഷണരംഗത്തെ കുതിച്ചുചാട്ടവും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. െെവദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, പ്രതിരോധ മേഖലയിലെ ഗവേഷണങ്ങൾ, ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യൻ െെപതൃകം, ശാസ്ത്ര സാങ്കേതിക രംഗത്തെ നാഴികക്കല്ലുകൾ, ടെലികോം, ഇലക്ട്രേണിക് വികസനം, രാസവ്യവസായം, ഗതാഗതം, മാനവ വിഭവശേഷി, വിവര സാങ്കേതിക വിദ്യ, ബയോടെക്നോളജി, കാലാവസ്ഥ വ്യതിയാന ഗവേഷണങ്ങൾ എന്നിങ്ങനെ നീളുന്ന വിവരങ്ങൾ.
50 പാനലുകളിലായാണ് ചിത്രങ്ങളുടെയും ഗ്രാഫിക്സുകളുടെയും സഹായത്തോടെ പ്ലാനേറ്ററിയത്തിലെ പ്രത്യേക ഹാളിൽ ഇവ പ്രദർശിപ്പിച്ചിരിക്കുന്നത്. കാണികൾക്ക് വായിക്കാനായി ഇംഗ്ലീഷിലും മലയാളത്തിലുമായി വിവരങ്ങൾ എഴുതിവെച്ചിട്ടുമുണ്ട്.
നിരവധി പേരാണ് ആദ്യദിവസം പ്രദർശനം കാണാനെത്തിയത്. അടക്ക സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ഹോമി ചെറിയാൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. മാർച്ച് 30ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.