ഡാറ്റയുടെ പ്രാധാന്യം വർഷങ്ങൾക്കു മുൻപ് തന്നെ തിരിച്ചറിഞ്ഞതാണ് ആമസോൺ, ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളെ നാം ഇന്ന് കാണുന്ന നിലയിലെത്തിച്ചത്. ഡേറ്റയുടെ പ്രാധാന്യം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലാത്തതു കൊണ്ട് തന്നെ നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിലെ ഏറ്റവും ഹൈ ഡിമാൻഡ് ഉള്ള ജോലികളിൽ ഒന്നാണ് ഡേറ്റ അനലിസ്റ്റിന്റേത്. ഡേറ്റ അനലൈസ് ചെയ്യാൻ ഇന്ന് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും പവർഫുൾ ആയിട്ടുള്ള ആപ്ലിക്കേഷനുകളിൽ ഒന്ന് എക്സലും, മറ്റൊന്ന് മൈക്രോസോഫ്റ്റിന്റെ തന്നെ പവർ ബിഐ എന്ന ആപ്ലിക്കേഷനുമാണ്.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സ്പ്രെഡ്ഷീറ്റ് അപ്ലിക്കേഷനുകളിൽ ഒന്നാണ് എക്സൽ. എം.എസ്. എക്സൽ വിവിധ ആവശ്യങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, കാരണം ഡാറ്റ സംരക്ഷിക്കാൻ എളുപ്പമാണ്, കൂടാതെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാനും നീക്കം ചെയ്യാനും കഴിയും.
മൈക്രോസോഫ്റ്റ് ഓഫീസിന്റെ ഭാഗമായിട്ടുള്ള പല സോഫ്റ്റ്വയറുകളും വിദ്യാഭ്യാസ കാലഘട്ടത്തിൽതന്നെ നമ്മൾ പഠിച്ചിട്ടുണ്ടാവാം. എന്നാൽ ജോലിയിൽ പ്രവേശിച്ചു കഴിയുമ്പോഴാണ് ക്ലാസ് മുറികളിലെ പഠനത്തിലൂടെ നേടിയ പരിശീലനം കൊണ്ടുമാത്രം നിലനിൽക്കാനാവില്ല എന്നു നമ്മൾ മനസിലാക്കുന്നത്.
ഉദാഹരണത്തിന് മൈക്രോസോഫ്റ്റ് എക്സലിന്റെ കാര്യമെടുക്കാം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സ്പ്രെഡ്ഷീറ്റ് അപ്ലിക്കേഷനുകളിൽ ഒന്നാണ് എക്സൽ. മൈക്രോസോഫ്റ്റിന്റെ കണക്കു പ്രകാരം ലോകത്താകെ 120 കോടി ആളുകൾ ആണ് മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗിക്കുന്നത്. അതിൽ 70 കോടിയോളം ആളുകൾ എക്സലിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
അടുത്ത ആഴ്ചച എം.എസ് എക്സലിന്റെ ചില പ്രധാന നേട്ടങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.