അന്ന മാണിക്ക് 140ാം ജന്മവാർഷിക ദിനത്തിൽ ആദരമർപ്പിച്ച് ഗൂഗിൾ

 ഇന്ത്യൻ കാലാവസ്ഥ പഠനത്തിന് മഹത്തായ സംഭാവനകൾ നൽകിയ ഭൗതിക ശാസ്ത്രജ്ഞ അന്ന മാണിക്ക് 140ാം ജന്മവാർഷിക ദിനത്തിൽ ആദരസൂചകമായി ഡൂഡിൽ ഒരുക്കി ഗൂഗിൾ. ഇന്ത്യയുടെ കാലാവസ്ഥ പഠനത്തിന് അടിത്തറപാകിയത് മലയാളികൂടിയായ അന്ന മാണിയുടെ ഗവേഷണങ്ങളാണ്. അന്തരീക്ഷ പഠനത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ അന്ന മാണി പഠനത്തിനായുള്ള ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ നടത്താൻ ഇന്ത്യയെ പ്രാപ്തമാക്കുകയും ചെയ്തു.

പീരുമേട്ടിൽ 1918 ലാണ് എട്ടുമക്കളിൽ ഏഴാമത്തെ ആളായി അന്ന മാണി ജനിച്ചത്. 1939-ൽ ചെന്നൈയിലെ പി. പച്ചയ്യപ്പാസ് കോളജിൽ നിന്ന് ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ബിരുദം നേടി. ഭൗതിക ശാസ്ത്രജ്ഞനായ സി.വി രാമന്‍റെ കീഴിൽ വൈരകല്ലുളുടേയും വജ്രത്തിന്‍റേയും ഭൗതിക സ്വഭാവങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. തുടർന്ന് 1945-ൽ ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി ലണ്ടനിലെ ഇംപീരിയൽ കോളജിൽ പോവുകയും ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പൂനെയിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ ചേരുകയും ചെയ്തു.

പിന്നീട് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായി. യുണൈറ്റഡ് നേഷൻസ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനിൽ പ്രധാന പദവികൾ വഹിക്കുകയും ചെയ്തു. 1987-ൽ ശാസ്ത്രരംഗത്തെ ശ്രദ്ധേയമായ സംഭാവനകൾക്ക് ഐ.എൻ.എസ്.എ കെ.ആർ രാമനാഥൻ മെഡൽ അന്ന മാണി നേടി. 2001ആഗസ്റ്റ് 16ന് അന്തരിച്ചു.

Tags:    
News Summary - Weather Woman Of India Anna Mani Gets A Google Doodle Tribute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.