ആലപ്പുഴയിൽ വിവാഹസദ്യക്കിടെ പപ്പടം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടത്തല്ലിന്‍റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. പപ്പടത്തിന് വേണ്ടിയുള്ള ഈ തല്ലിനെ എന്ത് പേരിട്ട് വിളിക്കുമെന്ന് നിർദേശങ്ങൾ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇതുപോലെ വിചിത്രമായ കാരണങ്ങളാൽ പലസമയത്തും നമ്മൾ യഥാർഥ 'ഇൻക്രെഡിബിൾ ഇന്ത്യ' തന്നെയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രണ്ടാഴ്ച മുമ്പ് മുട്ടത്തെ ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണ സദ്യക്കിടെയാണ് കൂട്ടത്തല്ലുണ്ടായത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്കേറ്റു. ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് ഓഡിറ്റോറിയത്തിനുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.