ന്യൂഡൽഹി: സെപ്റ്റംബർ 17ന് മാത്രമല്ല, എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായിരുന്നെങ്കിൽ രാജ്യത്ത് നിരവധി പേരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് നെറ്റിസൺസ്. മോദിയുടെ ജന്മദിനത്തിൽ രണ്ടുേകാടിയിലധികം പേർക്ക് കോവിഡ് വാക്സിൻ നൽകിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഈ രീതിയിൽ പ്രതികരണങ്ങളുയരുന്നത്.
നിര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുേമ്പാൾ ഇന്ത്യയിലെ കുറഞ്ഞ വാക്സിനേഷൻ നിരക്ക് ഉയർത്തികാട്ടിയാണ് ട്വീറ്റുകൾ. സെപ്റ്റംബർ 17ന് 2.25 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ രാജ്യത്ത് സംഘടിപ്പിച്ചിരുന്നു. ഉച്ചയോടെ ഒരു കോടി പേർക്ക് വാക്സിൻ ഡോസുകൾ നൽകി. വൈകിട്ട് അഞ്ചുമണിയോടെ രണ്ടുകോടി പേർക്കും. ഓരോ സെക്കൻഡിലും 466 പേർക്ക് വീതമാണ് രാജ്യത്ത് കഴിഞ്ഞദിവസം വാക്സിൻ നൽകിയത്. മണിക്കൂറിൽ 17ലക്ഷം വാക്സിൻ ഡോസുകളും വിതരണം ചെയ്തു.
പ്രതിദിനം ഏറ്റവും കൂടുതൽപേർക്ക് വാക്സിൻ നൽകിയ ദിവസമായിരുന്നു സെപ്റ്റംബർ 17. എന്നാൽ, രാജ്യത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാൻ എന്നും മോദിയുടെ ജന്മദിനമാകേട്ടയെന്നാണ് നെറ്റിസൺസിന്‍റെ ആശംസ. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ഇന്ത്യയിലെ വാക്സിനേഷൻ നിരക്ക് വളരെ പിന്നിലാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് നെറ്റിസൺസിന്‍റെ വിമർശനം. വാക്സിൻ വിതരണത്തിലെ അപാകതയും മന്ദഗതിയും ചൂണ്ടിക്കാട്ടിയും വിമർശനങ്ങൾ ഉന്നയിച്ചു.
ന്യൂയോർക്ക് ടൈംസ് ഡേറ്റ പ്രകാരം ലോകത്ത് 32 ശതമാനം പേർക്ക് വാക്സിൻ നൽകിയപ്പോൾ ഇന്ത്യയിൽ അത് 15 ശതമാനം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ശ്രീവത്സ ട്വീറ്റ് ചെയ്തു. ചൈനയിൽ 72 ശതമാനം, ജർമനി -63, യു.എസ് 55, ശ്രീലങ്ക -50, തുർക്കി -51, ബ്രസീൽ -37, മെക്സികോ -32, റഷ്യ -29, ഇന്ത്യ 15 ശതമാനം എന്നിങ്ങനെയാണ് വാക്സിേനഷൻ നിരക്ക്. എന്നും മോദിയുടെ ജന്മദിനം ആഘോഷിക്കുകയാണെങ്കിൽ നിരവധി ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും ശ്രീവത്സ ട്വീറ്റ് ചെയ്തു.
എന്തുകൊണ്ടാണ് മോദിയുടെ ജന്മദിനത്തിൽ മാത്രം രണ്ടുകോടി പേർക്ക് വാക്സിൻ നൽകിയതെന്നും മറ്റു ദിവസങ്ങളിൽ മടിയന്മാരായിരിക്കുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന മറ്റൊരു ചോദ്യം. ഈ വർഷം അവസാനത്തോടെ വാക്സിനേഷൻ യജ്ഞം പൂർത്തീകരിക്കണമെങ്കിൽ എന്നും മോദിയുടെ ജന്മദിനം ആഘോഷിക്കണമെന്നും അഭിപ്രായപ്പെട്ടവർ ചെറുതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.