എ.ഐയിലൂടെ സ്ഥിതിസമത്വം സ്വപ്നം കാണുന്ന ഗോവിന്ദൻ മാഷോട് എന്താ പറയ്യാ?! -കെ. സഹദേവൻ

എ.ഐയിലൂടെ സ്ഥിതിസമത്വം സ്വപ്നം കാണുന്ന ഗോവിന്ദൻ മാഷോട് എന്താ പറയ്യാ?! -കെ. സഹദേവൻ

കോഴിക്കോട്: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ) സാ​​ങ്കേ​തി​ക​വി​ദ്യ മൂ​ത്താ​ൽ അ​ത് സോ​ഷ്യ​ലി​സ​ത്തി​ലേ​ക്കു​ള്ള വ​ഴി തു​റ​ക്കു​മെ​ന്ന് പറഞ്ഞ സി.​പി.​എം സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്റെ നിരീക്ഷണത്തിനെതിരെ സാമൂഹിക പ്രവർത്തകൻ കെ. സഹ​ദേവൻ. എൺപതുകളിൽ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെ എതിർത്തതിന്റെ പാപപരിഹാരമായിട്ടാണോ എന്നറിയില്ല, മാറിയ സാഹചര്യത്തിൽ സ്ഥിതിസമത്വത്തിനുള്ള ഉപാധിയായിട്ടാണ് അദ്ദേഹം എ.ഐ സാങ്കേതിക വിദ്യയെ കാണുന്നതെന്ന് തോന്നുന്നുവെന്ന് സഹദേവൻ പരിഹസിച്ചു. ‘വൻകിട ടെക് കോർപറേറ്റുകളും അവർ സൃഷ്ടിക്കുന്ന കാരുണ്യ മുതലാളിത്ത ലോകക്രമത്തിനും എതിരായ രാഷ്ട്രീയ സമരത്തെക്കുറിച്ചുള്ള ആലോചനകൾക്ക് പകരം 'നിർമിത ബുദ്ധി'യിലൂടെ കൈവരിക്കാൻ പോകുന്ന സ്ഥിതിസമത്വത്തെക്കുറിച്ച് സ്വപ്നം കാണുന്ന ഗോവിന്ദൻ മാഷോട് എന്താ പറയ്യാ?!’ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ലോകത്തിലെ എട്ടോളം സ്വകാര്യ കമ്പനികൾ എങ്ങിനെയാണ് ആഗോള സമ്പത്തിന്റെ സിംഹഭാഗവും കയ്യടക്കിക്കൊണ്ടിരിക്കുന്നത് എന്ന് ന്യൂയോർക് ടൈംസ് ലേഖകനുമായ ആനന്ദ് ഗിരിധർദാസ് എഴുതിയ 'Winners Take All: The Elite Charade of Changing the World" എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഈ കമ്പനികളിൽ ഭൂരിഭാഗവും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന വൻകിട ടെക് കമ്പനികളാണ് എന്നത് കൂടി ഇവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്. ഞെട്ടിപ്പിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകൾ ആനന്ദ് തന്റെ പുസ്തകത്തിൽ നൽകുന്നുണ്ട്. നാളിതുവരെ ദർശിക്കാത്ത രീതിയിലുള്ള സമ്പത്തിന്റെ അമിത കേന്ദ്രീകരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെന്തെന്ന് വിശദീകരിക്കുകയും ചെയ്യുന്നു അദ്ദേഹം -സഹദേവൻ ചൂണ്ടിക്കാട്ടി.

ത​ളി​പ്പ​റ​മ്പി​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ന​ട​ക്കു​ന്ന സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ൽ ചു​വ​ർ​ശി​ൽ​പ സ്മാ​ര​കം ഉ​ദ്ഘാ​ട​നം ചെ​യ്യു​മ്പോ​ഴാ​ണ് എ.​ഐ സം​ബ​ന്ധി​ച്ച് എം.​വി. ഗോ​വി​ന്ദ​ൻ വി​ശ​ദീ​ക​രി​ച്ച​ത്. ‘‘എ.​ഐ ഇ​ങ്ങ​നെ മൂ​ത്തു​മൂ​ത്ത് വ​ന്നാ​ൽ പി​ന്നെ മാ​ർ​ക്സി​സ​ത്തി​ന് എ​ന്തു പ്ര​സ​ക്തി എ​ന്നാ​ണ് സ​ഖാ​ക്ക​ൾ ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​വി​ടെ​യും മാ​ർ​ക്സി​സ​ത്തി​നാ​ണ് പ്ര​സ​ക്തി. മു​ത​ലാ​ളി​ത്ത​ത്തി​ന്റെ കൈ​യി​ലാ​ണ് എ.​ഐ. എ.​ഐ വി​വി​ധ​ത​ല​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തോ​ടെ 60 ശ​ത​മാ​നം ആ​ളു​ക​ളു​ടെ ജോ​ലി അ​തു ചെ​യ്യും. അ​ധ്വാ​നി​ക്കു​ന്ന വ​ർ​ഗ​ത്തി​ന് പ​ണി​യി​ല്ലാ​താ​കും. ഇ​തോ​ടെ, ക​മ്പോ​ള​ത്തി​ലെ ക്ര​യ​വി​ക്ര​യ​ശേ​ഷി​യി​ലും 60 ശ​ത​മാ​നം കു​റ​വു​ണ്ടാ​കും.

മു​ത​ലാ​ളി​ത്ത​ത്തി​ന്റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ളി​ല്ലാ​താ​വും. അ​ങ്ങ​നെ വ​രു​മ്പോ​ൾ ഉ​ള്ള​വ​നും ഇ​ല്ലാ​ത്ത​വ​നും ത​മ്മി​ലെ അ​ന്ത​രം കു​റ​യും. അ​തു മൗ​ലി​ക​മാ​യ മാ​റ്റ​ത്തി​നു കാ​ര​ണ​മാ​വും. ഈ ​സാ​ഹ​ച​ര്യ​ത്തെ​യാ​ണ് മാ​ർ​ക്സ് സ​മ്പ​ത്തി​ന്റെ വി​ഭ​ജ​ന​മെ​ന്ന് പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ സോ​ഷ്യ​ലി​സ​​ത്തി​ലേ​ക്കു​ള്ള വ​ഴി തെ​ളി​യും.

ഇ​തി​നു ചി​ല​പ്പോ​ൾ നൂ​റോ നൂ​റ്റ​മ്പ​തോ വ​ർ​ഷം വേ​ണ്ട​താ​യി വ​രും. എ​ല്ലാ ക​ണ്ടെ​ത്ത​ലു​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ഒ​ന്നാ​ണ് മാ​ർ​ക്സി​സം. എ.​ഐ​യും മാ​ർ​ക്സി​സ​ത്തി​ൽ ഉ​ൾ​പ്പെ​ടും. മാ​ർഎ.ഐയിലൂടെ സ്ഥിതിസമത്വം സ്വപ്നം കാണുന്ന ഗോവിന്ദൻ മാഷോട് എന്താ പറയ്യാ?! -കെ. സഹദേവൻ​ക്സി​സ​ത്തി​ന് കാ​ല​ഹ​ര​ണ ദോ​ഷ​മു​ണ്ടാ​വി​ല്ല. ഭ​ഗ​വ​ദ് ഗീ​ത​ക്കും ബൈ​ബി​ളി​നും ഖു​ർ​ആ​നി​നു​മൊ​ക്കെ കാ​ല​ഹ​ര​ണ​ദോ​ഷ​മു​ണ്ടാ​കും’’ -എന്നായിരുന്നു ഗോവിന്ദന്റെ പ്രസംഗം.

കെ. സഹദേവന്റെ കുറിപ്പിന്റെ പൂർണരൂപം:

സഖാവ് എം.വി.ഗോവിന്ദൻ മാഷ് വായിച്ചിരിക്കാനിടയില്ലാത്ത ഒരു പുസ്തകത്തെക്കുറിച്ച്

ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് സൃഷ്ടിക്കാൻ പോകുന്ന മുതലാളിത്ത പ്രതിസന്ധി സംബന്ധിച്ച സി പി എം ജനറൽ സെക്രട്ടറി സ.എം.വി.ഗോവിന്ദൻ മാഷുടെ പ്രസംഗം കഴിഞ്ഞ ദിവസമാണ് കേൾക്കാനിടയായത്.

എൺപതുകളിൽ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെ എതിർത്തതിൻ്റെ പാപപരിഹാരമായിട്ടാണോ എന്നറിയില്ല മാറിയ സാഹചര്യത്തിൽ സ്ഥിതിസമത്വത്തിനുള്ള ഉപാധിയായിട്ടാണ് അദ്ദേഹം AI സാങ്കേതിക വിദ്യയെ കാണുന്നതെന്ന് തോന്നുന്നു.

ഗോവിന്ദൻ മാഷുടെ Al പ്രസംഗം കേട്ടപ്പോൾ ആദ്യം മനസ്സിലേക്കെത്തിയത് പ്രശസ്ത പത്രപ്രവർത്തകനും ന്യൂയോർക് ടൈംസ് ലേഖകനുമായ ആനന്ദ് ഗിരിധർദാസ് എഴുതിയ 'Winners Take All: The Elite Charade of Changing the World" എന്ന പുസ്തകമാണ്‌.

2018ൽ എഴുതിയ ഈ പുസ്തകം പ്രധാനമായും വിശദീകരിക്കുന്നത് ലോകത്തിലെ എട്ടോളം സ്വകാര്യ കമ്പനികൾ എങ്ങിനെയാണ് ആഗോള സമ്പത്തിൻ്റെ സിംഹഭാഗവും കയ്യടക്കിക്കൊണ്ടിരിക്കുന്നത് എന്നതാണ്. ആനന്ദ് ഉദാഹരിക്കുന്ന എട്ടോളം കമ്പനികളിൽ ഭൂരിഭാഗവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടക്കമുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന വൻകിട ടെക് കമ്പനികളാണ് എന്നത് കൂടി ഇവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്.

ഞെട്ടിപ്പിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകൾ ആനന്ദ് തൻ്റെ പുസ്തകത്തിൽ നൽകുന്നുണ്ട്. നാളിതുവരെ ദർശിക്കാത്ത രീതിയിലുള്ള സമ്പത്തിൻ്റെ അമിത കേന്ദ്രീകരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെന്തെന്ന് വിശദീകരിക്കുകയും ചെയ്യുന്നു അദ്ദേഹം.

പുസ്തകത്തിൻ്റെ വിശദ റിവ്യൂ പിന്നീട് എഴുതാമെന്ന് കരുതുന്നു.

വൻകിട ടെക് കോർപ്പറേറ്റുകളും അവർ സൃഷ്ടിക്കുന്ന കാരുണ്യ മുതലാളിത്ത ലോകക്രമത്തിനും എതിരായ രാഷ്ട്രീയ സമരത്തെക്കുറിച്ചുള്ള ആലോചനകൾക്ക് പകരം 'നിർമ്മിത ബുദ്ധി'യിലൂടെ കൈവരിക്കാൻ പോകുന്ന സ്ഥിതിസമത്വത്തെക്കുറിച്ച് സ്വപ്നം കാണുന്ന ഗോവിന്ദൻ മാഷോട് എന്താ പറയ്യാ?!

K Sahadevan

Tags:    
News Summary - K sahadevan about MV govindan's AI remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.