ഗരീബ് രഥ് എക്‌സ്പ്രസിന്‍റെ എ.സി കോച്ചിൽ പാമ്പ്; വിഡിയോ വൈറൽ

മുംബൈ: ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൻ്റെ എ.സി കോച്ചിൽ പാമ്പിനെ കണ്ടെത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്നു ട്രെയിനിന്റെ ജി 3 കോച്ചിലെ 23-ാം ബെർത്തിലാണ് പാമ്പിനെ കണ്ടത്. മുകളിലെ ബെർത്തിലേക്ക് കയറാൻ ഉപയോഗിക്കുന്ന കമ്പിയിലാണ് പാമ്പ് ഉണ്ടായിരുന്നത്. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

പാമ്പ് എ.സി വെന്‍റിലേറ്ററിലേക്ക് കയറാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. പാമ്പിനെ കണ്ടതോടെ കോച്ചിലുണ്ടായിരുന്ന യാത്രക്കാർ പേടിച്ച് അടുത്ത കോച്ചിലേക്ക് ഓടി. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

മുംബൈയിലെ കസറ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തുന്നതിനിടെയാണ് സംഭവം. ട്രെയിൻ നിർത്തിയ ശേഷം പാമ്പിനെ അധികൃതരെത്തി പിടികൂടി.

അതേസമയം, ട്രെയിനിൽ പാമ്പിനെ കണ്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വെസ്റ്റേൺ സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ഹർഷിത് ശ്രീവാസ്തവ പറഞ്ഞു.

Tags:    
News Summary - AC ducts of train coaches, a venomous snake was spotted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.