ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന്റെ മൂക്കിന് താഴെ ചക്രങ്ങൾക്കരിടെ കാർ കുടുങ്ങിയതിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിമാനത്തിന്റെ മുൻ ചക്രങ്ങളോട് ചേർന്നാണ് കാർ കുടുങ്ങിയത്.
ചൊവ്വാഴ്ച ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷനൽ (ഐ.ജി.ഐ) വിമാനത്താവളത്തിലാണ് സംഭവം. ഇൻഡിഗോ വിമാനത്തിന്റെ മൂക്കിന് താഴെ കാർ ഇടിച്ചു കയറ്റിയിട്ട പോലെ തോന്നിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. ഡൽഹി ഐ.ജി.ഐ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലാണ് വിമാനം പാർക്ക് ചെയ്തിരുന്നത്. ഗോ ഫസ്റ്റ് എയർലൈൻസിന്റെ ലോഗോ പതിച്ച മാരുതി ഡിസയർ കാറാണ് വിമാനത്തിനെ തൊട്ടുനിൽക്കുന്നത്.
കാർ എങ്ങനെയാണ് അവിടെ എത്തിയതെന്ന് വ്യക്തമല്ലെങ്കിലും, കാർ ഡ്രൈവർ അബദ്ധത്തിൽ വാഹനം ഓടിച്ചെന്ന് പരിസരത്തുള്ളവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ആശങ്കകളോടെയാണ് വിഡിയോ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
എന്നാൽ, വിമാനം കൃത്യസമയത്തുതന്നെ പുറപ്പെട്ടുവെന്നും ആർക്കും പരിക്കുപറ്റിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കാർ ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.