ചുഴലിക്കാറ്റ് എടുത്തെറിഞ്ഞിട്ടും സധൈര്യം ട്രക്ക് ഓടിച്ചു; 16കാരന് ഷെവർലെയുടെ സമ്മാനം പുതിയ ട്രക്ക്

ക്തമായ ചുഴലിക്കാറ്റിൽപ്പെട്ട് തലകീഴായി മറിഞ്ഞിട്ടും സധൈര്യം ട്രക്ക് ഓടിച്ചുപോയ കൗമാരക്കാരന്‍റെ ധീരതക്ക് പുതിയ ട്രക്കും സമ്മാനവും നൽകി വാഹനനിർമാതാക്കളായ ഷെവർലെയുടെ ആദരവ്. യു.എസിലെ ടെക്സസിലാണ് സംഭവം.

കഴിഞ്ഞ തിങ്കളാഴ്ച ടെക്സസിലെ എൽജിൻ മേഖലയിൽ ശക്തമായ ചുഴലിക്കാറ്റുണ്ടായിരുന്നു. തന്‍റെ ഷെവർലെ സിൽവെറാഡോ ട്രക്ക് ഓടിച്ചുവരികയായിരുന്ന 16കാരനായ റൈലി ലിയോൺ ചുഴലിക്കകത്ത് പെട്ടു. ട്രക്കിനെ എടുത്തുലച്ച കാറ്റ് വാഹനത്തെ തലകീഴായി മറിക്കുകയും വട്ടംകറക്കുകയും ചെയ്തു. എന്നാൽ, തിരികെ യഥാസ്ഥിതിയിലേക്ക് ട്രക്ക് വന്നതോടെ മനസാന്നിധ്യം കൈവിടാതെ റൈലി ട്രക്ക് ഓടിച്ച് ചുഴലിക്കുള്ളിൽ നിന്ന് പുറത്തുകടക്കുകയും ചെയ്തു.




 

ചുഴലിക്കാറ്റുകൾ വിഡിയോയിൽ പകർത്തുകയായിരുന്ന ബ്രയാം എംഫിംഗർ എന്നയാളുടെ കാമറയിലാണ് റൈലിയുടെ അസാധാരണ രക്ഷപ്പെടലിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലാവുകയും ചെയ്തു. സംഭവത്തിൽ ട്രക്കിന് വലിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.


വാഹന നിർമാതാക്കളായ ഷെവർലെ ഇക്കാര്യമറിഞ്ഞതോടെ യുവാവിന്‍റെ ധീരതയ്ക്ക് പാരിതോഷികം നൽകാൻ തീരുമാനിക്കുകയായിരുന്നു. കേടുപറ്റിയ ട്രക്കിന് പകരം സിൽവെറാഡോയുടെ 2022 എഡിഷൻ പുത്തൻ ട്രക്കും 15,000 ഡോളറുമാണ് റൈലിക്ക് സമ്മാനമായി നൽകിയത്. 



Tags:    
News Summary - Chevrolet giving new pickup to teen whose truck was wrecked by tornado

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.