ധാരാളം കള്ളത്തരങ്ങൾ കാണിക്കുന്ന ആൾക്കാരെ വിശേഷിപ്പിക്കുന്ന പേരാണ് 'ആനക്കള്ളൻ'. ശരിക്കുമുള്ളൊരു 'ആനക്കള്ളന്‍റെ' വിഡിയോ ഇപ്പോൾ വൈറലാകുകയാണ് സമൂഹ മാധ്യമങ്ങളിൽ. ഒരു ആന വനിത വിനോദ സഞ്ചാരിയെ 'പ്രാങ്ക്' ആക്കുന്ന വിഡിയോ ആണിത്. തന്‍റെ മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന സ്ത്രീയുടെ തൊപ്പി 'അടിച്ചുമാറ്റുകയാണ്' ആന ചെയ്യുന്നത്. കുറച്ചുസമയത്തിനുശേഷം അത് തിരിച്ചുനൽകുന്നുമുണ്ട്.
അമേരിക്കൻ ബാസ്ക്കറ്റ്ബാൾ താരം റെക്സ് ചാപ്മാൻആണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഒരു ആന ഒരു വനിതയോട് തമാശ കാണിക്കുന്നു. അവർ വളരെ സമർഥരാണ്' എന്ന കാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 4.85 ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. ആന തൊപ്പി എടുത്ത് വായ്ക്കുള്ളിൽ വെക്കുന്നതാണ് വിഡിയോയിലുള്ളത്. 'ദയവ് ചെയ്ത് എന്‍റെ തൊപ്പി തിരികെ തരൂ'യെന്ന് അവർ തമാശക്ക് അപേക്ഷിക്കുന്നതും കാണാം. തുടർന്ന് അൽപസമയത്തിനുള്ളിൽ ആന വായിൽ നിന്ന് തൊപ്പിയെടുത്ത് തിരികെ നൽകുന്നുമുണ്ട്.
സമൂഹമാധ്യമങ്ങളിൽ ചില ആളുകൾ ഈ വിഡിയോ ആസ്വദിച്ചപ്പോൾ മറ്റുചിലർ വിമർശനവുമായിട്ടാണ് രംഗത്തെത്തിയത്. ഇത് സിംബാബ്വേയിലെ സഫാരി പാർക്കിൽ നിന്നുള്ള ദൃശ്യമാണെന്നും അവിടെ സന്ദർശകരും ആനകളും തമ്മിൽ 'അധാർമികമായ ഇടപെടലുകൾ' അനുവദിക്കുന്നുണ്ടെന്നും യസ്ഹർ അലി എന്നയാൾ ചൂണ്ടിക്കാട്ടി. ഇങ്ങിനെ ചെയ്യുകയോ ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുയോ ചെയ്യരുതെന്ന് ആയിരുന്നു മറ്റൊരു കമന്‍റ്. സന്ദർശകരും ആനകളും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി.
Timeline cleanser:
— Rex Chapman🏇🏼 (@RexChapman) February 10, 2021
An elephant playing a joke on a lady. They're so brilliant... pic.twitter.com/T3ySSxAWoz
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.