യു.എസിൽ മഴക്കൊപ്പം പെയ്തത്​ മീനുകളും -ചിത്രം കാണാം

ടെക്സാസ്​: മഴയെക്കുറിച്ച്​ ​കേട്ടിട്ടുണ്ടാകും, എന്നാൽ മീൻ മഴയെക്കുറിച്ചോ. യു.എസ്​ ടെക്സസിലെ ടെക്​സാർക്കാന നഗരം ബുധനാഴ്ച സാക്ഷ്യം വഹിച്ചത്​ മീൻ മഴക്കായിരുന്നു. മീൻ മഴയുടെ ചിത്രങ്ങൾ പ്രദേശവാസികൾ ഫേസ്​ബുക്കിൽ പങ്കു​വെച്ചു.

ചുഴലിക്കാറ്റ്​ കടലിൽ രൂപം കൊള്ളു​മ്പോൾ വെള്ളത്തിലുണ്ടായിരുന്ന വസ്തുക്കളും ജീവികളുമെല്ലാം കാററിനൊപ്പം മുകളിലേക്ക്​ പൊങ്ങും. ഏറെ ദൂരം ചെല്ലുമ്പോൾ അവിടത്തെ താപവ്യത്യാസം മൂലം ചുഴലിക്കാറ്റിന്​ വ്യതിയാനം സംഭവിക്കുന്നു. ഇതോടെ മുകളിലേക്ക്​ പൊങ്ങിപോയവയെല്ലാം തിരിച്ച്​ ഭൂമിലേക്ക്​ തന്നെ പതിക്കും. മീനുകളെ ഇത്തരത്തിൽ മുകളിലേക്ക്​ കൊണ്ടുപോകുകയാണെങ്കിൽ മീൻ മഴയായി മറ്റൊരിടത്ത്​ പതിക്കും.

Full View

തവള, ഞണ്ട്​, ചെറുമീനുകൾ തുടങ്ങിയവ ഈ പ്രതിഭാസത്തിൽ ഭൂമിയിൽ പതിക്കാറുണ്ടെന്നും ടെക്സാർക്കാന സിറ്റിയുടെ ഫേസ്​ബുക് പോസ്റ്റിൽ പറയുന്നു.

'എല്ലാ അടവുകളും പുറത്തെടുത്താണ്​ 2021ന്‍റെ മടങ്ങിപോക്ക്​. ടെക്​സാർക്കാനയിൽ ഇന്ന്​ മീൻ മഴ ​പോലും പെയ്തു. ഇത്​ തമാശയല്ല' - മീനി​ന്‍റെ ചിത്രം പങ്കുവെച്ച്​ കുറിച്ചു. 

Tags:    
News Summary - Fish fall from sky during rain in US city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.