വിവാഹനാളിൽ നവദമ്പതികൾക്ക് സുഹൃത്തുക്കൾ സർപ്രൈസ് നൽകുന്നത് പതിവുള്ളതാണ്. നമ്മുടെ നാട്ടിലാകട്ടെ, ചില ആഘോഷങ്ങൾ അതിരുവിട്ട് വിവാദമാകുന്നതും കാണാറുണ്ട്. അങ്ങ് യു.എസിലെ ഷികാഗോയിൽ ഇന്ത്യക്കാരനായ സുഹൃത്തിന്‍റെ വിവാഹം സുഹൃത്തുക്കൾ കളറാക്കിയത് അൽപം വ്യത്യസ്തമായാണ്. ഇന്ത്യൻ രീതിയിൽ സാരിയുടുത്താണ് വരന്‍റെ രണ്ട് സുഹൃത്തുക്കൾ വിവാഹത്തിനെത്തിയത്.
കളർഫുളായ സാരിയണിഞ്ഞ് പൊട്ടുതൊട്ട് വരന്‍റെ അരികിലെത്തുന്ന സുഹൃത്തുക്കളുടെ ദൃശ്യങ്ങൾ പാരഗൺ ഫിലിംസാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സുഹൃത്തുക്കളെ സാരിയുടുപ്പിക്കുന്നതിന്‍റെയും ഒരുക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സുഹൃത്തുക്കളെ സാരിയണിഞ്ഞ് കണ്ടതും വരൻ പൊട്ടിച്ചിരിക്കുന്നതും ഒപ്പമെത്തി സൗഹൃദം പങ്കുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.