എന്നാലും എന്തായിരിക്കും ആ മരുന്നുകളുടെ പേര്​​? വൈറലായി ഡോക്ടറുടെ കുറിപ്പടി

ഡോക്ടർ കുറിച്ചു തന്ന മരുന്നുകളുടെ പേര് തിരിച്ചറിയാതെ എപ്പോഴെങ്കിലും അമ്പരന്ന് നിന്നിട്ടുണ്ടോ? മരുന്ന്കടയിൽ ആ കുറിപ്പുമായി പോകുമ്പോൾ ഡോക്ടർ ഉദ്ദേശിച്ച മരുന്ന് തന്നെയാണോ ഫാർമസിസ്റ്റ് എടുത്ത് തന്നത് എന്ന് ആശങ്കപ്പെട്ടിട്ടുണ്ടോ? അതെ എന്നാണ് ഉത്തരമെങ്കിൽ ഇന്ത്യയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഇത്തരം ഡോക്ടർമാരുണ്ടെന്ന് മനസ്സിലാക്കാം. ആളുകൾക്ക് മനസിലാകാത്ത രീതിയിൽ മരുന്ന് കുറിച്ചുനൽകുന്നത് പല ഡോക്ടർമാരുടെയും ഒരു ശീലമാണ്. അത്തരമൊരു പ്രിസ്ക്രിപ്ഷ്യൻ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.

ആ ഡോക്ടർ കുറിച്ചു കൊടുത്ത മരുന്ന് കഴിച്ച് രോഗിയുടെ അസുഖം മാറിയിട്ടുണ്ടാകുമോ എന്നാണ് കുറിപ്പ് കണ്ടവർ ചോദിക്കുന്നത്. കാരണം മരുന്ന് ഏതാണെന്ന് മനസിലാക്കാൻ ഒരു പക്ഷേ എഴുതിക്കൊടുത്ത ഡോക്ടർക്ക് പോലും സാധി​ച്ചിട്ടുണ്ടാകില്ല എന്ന് പറയുന്നവരും കുറവല്ല.

കുട്ടികൾ പോലും ഇതിനേക്കാൾ മനോഹരമായി എഴുതുമെന്നാണ് ഫോട്ടോക്ക് താഴെ ഒരാൾ കുറിച്ചത്. ഡോക്ടർ പേന എഴുതുന്നതാണോ എന്നറിയാൻ ​പരിശോധന നടത്തിയതാണെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.

അതേസമയം, വിദഗ്ധനായ ഫാർമസിസ്റ്റിനു പോലും ഡോക്ടർ കുറിച്ച മരുന്ന് ഏതാണെന്നാണ് കണ്ടെത്താൻ സാധിച്ചിട്ടി​ല്ലെന്നാണ് നെറ്റിസൺസ് പറയുന്നത്.

Tags:    
News Summary - Internet tries to decipher contents of viral doctor's prescription

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.