തിരുവനന്തപുരം: കൈക്കുഞ്ഞുമായി ഓഫിസിലെത്തി കർത്തവ്യനിരതയായ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് സമൂഹമാധ്യമങ്ങളിൽ കൈയടി. ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ദുവ ദേവുമായാണ് ആര്യ രാജന്ദ്രൻ ഓഫിസിലെത്തിയത്.കുഞ്ഞിനെയുമെടുത്ത് ആര്യ ഓഫിസിലിരുന്ന് ജോലി ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഫയൽ പരിശോധിക്കുന്നതാണ് ചിത്രത്തിലുള്ളത്.
മേയറെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. മേയർക്ക് ജോലിയോടുള്ള ആത്മാർഥതയാണ് ചിത്രം സൂചിപ്പിക്കുന്നത് എന്നാണ് ഒരാൾ പ്രതികരിച്ചത്. കുഞ്ഞുമായി തന്റെ ചുമതലകളിൽ ഏർപ്പെട്ട ആര്യക്ക് അഭിനന്ദനം എന്ന് മറ്റൊരാൾ കുറിച്ചു. ചിത്രം നിരവധി പേർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് 10നാണ് ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവിനും പെൺകുഞ്ഞ് ജനിച്ചത്. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. ദുവയുടെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
2022 സെപ്റ്റംബറിലായിരുന്നു കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിന്റെയും ആര്യയും തമ്മിലുള്ള വിവാഹം. ബാലസംഘം-എസ്.എഫ്.ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുത്ത സുഹൃത്തുക്കളാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.