ഒരു നിമിഷത്തെ അശ്രദ്ധ ചിലപ്പോൾ ജീവൻ അപകടത്തിലാക്കുമെന്നതിൽ ആളില്ലാ ലെവൽ ക്രോസ് കടന്നുപോകുേമ്പാൾ അൽപ്പം ശ്രദ്ധ പാലിക്കും. എന്നാൽ, ലെവൽ ക്രോസിൽ സിഗ്നൽ വീണിട്ടും ക്ഷമയില്ലാെത വാഹനവുമായി കടന്നുപോകാൻ ശ്രമിക്കുന്നയാൾക്ക് സംഭവിക്കുന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ.
സെർബിയയിലെ ബെൽഗ്രേഡിലാണ് സംഭവം. ഒക്ടോബർ അഞ്ചിലെയാണ് സി.സി.ടി.വി ദൃശ്യങ്ങൾ. കാറുമായി ലെവൽ ക്രോസിന് സമീപമെത്തുേമ്പാൾ ട്രെയിൻ കടന്നുപോകാനായി സിഗ്നൽ വീഴും. എന്നാൽ, കുറച്ചുനിമിഷം കാത്തുനിന്നശേഷം ഇയാൾ വാഹനത്തിൽനിന്ന് ഇറങ്ങി ഇരുവശത്തേക്കും നോക്കി വാഹനവുമായി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
വാഹനം ലെവൽ ക്രോസ് കടക്കാൻ ശ്രമിക്കുേമ്പാഴേക്കും അതിവേഗത്തിൽ ട്രെയിൻ പാഞ്ഞുവരുന്നത് വിഡിയോയിൽ കാണാം. കാറിന്‍റെ മുൻ വശം ട്രെയിൻ തകർക്കുന്നുണ്ട്. ട്രെയിൻ കാറിനെ ഇടിക്കുന്നതിന് മുമ്പുതന്നെ ഇറങ്ങി ഓടിയതിനാൽ അപകടമൊന്നും സംഭവിക്കാതെ ഡ്രൈവർ രക്ഷപ്പെട്ടു. അപകടത്തിന് ശേഷം സംഭവ സ്ഥലത്തേക്ക് ആളുകൾ ഓടിക്കൂടുന്നതും വിഡിയോയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.