വിമാന യാത്രക്കിടെ ശല്യപ്പെടുത്തി; മുടിയിൽ ച്യൂയിങ്​ഗം ഒട്ടിച്ച്​ കാപ്പിയിൽ മുക്കി കലിപ്പടക്കി സഹയാത്രിക

വിരസമായ വിമാന യാത്രകൾക്കിടയിൽ സഞ്ചാരികൾക്ക്​ ഓൺബോർഡ്​​ ടി.വി സെറ്റുകളാണ്​ ആശ്വാസമാകാറുള്ളത്​. എന്നാൽ അത്​ ഒരു സഹയാത്രിക സ്​ക്രീൻ മുടി കൊണ്ട്​ മറച്ച്​ ശല്യപ്പെടുത്തിയാൽ സ്വാഭാവികമായും ദേഷ്യം വരില്ലേ.

അത്തരമൊരു സാഹചര്യത്തിൽ സഹയാത്രികയുടെ മുടിയിൽ ച്യൂയിങ്​ ഗം ഒട്ടിച്ച്​ വെക്കുകയും മുടി കാപ്പയിൽ മുക്കുകയും ചെയ്​ത 'വിരുത'യുടെ വിഡിയോയാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്​.

യാത്രക്കി​െട മുൻപിലെ സീറ്റിലിരിക്കുന്ന സ്​ത്രീ തൻെറ സീറ്റിന്​ പിറകിലിരിക്കുന്നയാളു​െട ടി.വി സ്​ക്രീൻ മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചതോടെയാണ്​ സംഭവങ്ങളുടെ തുടക്കം. സഹയാത്രികയുടെ പ്രവർത്തിയിൽ അസ്വസ്​ഥയായ യാത്രക്കാരി ച്യൂയിങ്​ ഗം ഉപയോഗിച്ച്​ അവരുടെ മുടി ഒട്ടിച്ച്​ വെച്ചു. ശേഷം ക്ലിപ്പ്​ ഉപയോഗിച്ച്​ വിരുതുകൾ കാണിച്ചു. ഇതിന്​ ശേഷമാണ്​ തൻെറ കോഫി മഗ്ഗിൽ അവളുടെ മുടി മുക്കിയത്​.

Full View

ഇതിനിടെ സംഭവം ഒരു എയർഹോസ്​റ്റസിൻെറ ശ്രദ്ധയിൽ പെ​ട്ടെങ്കിലും അവർ പ്രതികരിച്ചില്ല. ഇതൊന്നും അറിയ​ാതെ മുന്നിലിരിക്കുന്ന സ്​ത്രീ മുടി വീണ്ടും വീണ്ടും പിറകിലേക്ക്​ ഇടാൻ തുടങ്ങി. അവൾ പിന്നോട്ടിടു​േമ്പാൾ പിറകിലിരിക്കുന്ന സ്​ത്രീ അത്​ മു​േമ്പാട്ടിടാൻ തുടങ്ങും. ഒടുക്കം തൻെറ മു​ടിയുടെ അവസ്​ഥ തിരിച്ചറിഞ്ഞ സ്​ത്രീ ടോയ്​ലെറ്റലേക്ക്​ ഓടുന്നതോടെയാണ്​ വിഡിയോ അവസാനിക്കുന്നത്​.

ടിക്​ടോകിൽ പങ്കുവെച്ച വിഡിയോ ലക്ഷക്കണക്കിനാളുകൾ കണ്ടതോ​െട വൈറലായി മാറി. ട്വിറ്ററിലും ഇൻസ്​റ്റഗ്രാമിലും വിഡിയോക്ക്​ നിരവധി കാഴ്​ക്കാരെ ലഭിച്ചു.

വിഡിയോയുടെ ആധികാരികതയെ കുറിച്ചുള്ള ചർച്ചകളും കമൻറ്​ സെക്ഷനിൽ നടന്നു. ആരെങ്കിലും തങ്ങളുടെ മുടിയിൽ സ്​പർശിച്ചാൽ അത്​ മനസാലാകില്ലേ എന്നും ഇത്​ നാടകമാണെന്നുമാണ്​ചിലർ പറയുന്നത്​. മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ച യാത്രക്കാരിക്ക്​ ഈ അനുഭവം തന്നെ വേണമെന്നാണ്​ ഒരാൾ അഭിപ്രായപ്പെട്ടത്​.

Tags:    
News Summary - passenger sticks chewing gum woman's hair & dunks it in coffee for blocking TV during fly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.