‘ഷൂസ് സംഘ്സിനും സംഘ്സിന്റെ ചങ്ക്സിനും വീക്നെസ് ആണല്ലേ! 42 ലക്ഷത്തിന് കാലിത്തൊഴുത്തു പണിഞ്ഞ കാരണഭൂതത്തിന്റെ അടിമകൾ ഷൂ ഓഡിറ്റ് ചെയ്യണ്ട’

‘ഷൂസ് സംഘ്സിനും സംഘ്സിന്റെ ചങ്ക്സിനും വീക്നെസ് ആണല്ലേ! 42 ലക്ഷത്തിന് കാലിത്തൊഴുത്തു പണിഞ്ഞ കാരണഭൂതത്തിന്റെ അടിമകൾ ഷൂ ഓഡിറ്റ് ചെയ്യണ്ട’

പാലക്കാട്: ഗുജറാത്തിലെ അഹമ്മദാബാദിൽ എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വൈറൽ ‘ഷൂ’ വിഷയത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ‘3000 ത്തിന്റെ ആയാലും 30 ലക്ഷത്തിന്റെ ആയാലും പ്രതിപക്ഷ നേതാവ് പൊതു ഖജനാവിലെ പണം എടുത്ത് അല്ലല്ലോ ഷൂ വാങ്ങിയത്!’ എന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്. സതീശൻ ധരിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഷൂ ആ​ണെന്ന സി.പി.എം, സംഘ്പരിവാർ സൈബര്‍ ​പോരാളികളുടെ പ്രചാരണത്തിനെതിരെയാണ് രാഹുലിന്റെ പ്രതികരണം. ‘ഷൂസ് സംഘ്സിനും സംഘ്സിന്റെ ചങ്ക്സിനും വീക്നെസ് ആണല്ലേ!!!’ എന്നും അദ്ദേഹം പരിഹസിച്ചു.

'ക്ലൗഡ്ടില്‍റ്റി'ന്റെ മൂന്ന് ലക്ഷം രൂപയുടെ ഷൂസാണ് വി.ഡി. സതീശൻ ധരിച്ചതെന്നായിരുന്നു പ്രചാരണം.‍ മൂന്നുലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങ​ളിൽ പ്രചരിച്ചിരുന്നു. എന്നാൽ‌, 9,529 രൂപയുടെ 'ഓൺ റണ്ണിങ് ക്ലൗഡ്ടില്‍റ്റ് ബ്ലാക്ക് ഐവറി' ഷൂസാണ് സതീശൻ ധരിച്ചതെന്ന് എതിർവിഭാഗം വ്യക്തമാക്കി.

‘ഷൂ 3000 ത്തിന്റെ ആയാലും 30 ലക്ഷത്തിന്റെ ആയാലും പ്രതിപക്ഷ നേതാവ് പൊതു ഖജനാവിലെ പണം എടുത്ത് അല്ലല്ലോ വാങ്ങിയത്! അപ്പോൾ അത് ഓഡിറ്റ് ചെയ്യാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് 42 ലക്ഷത്തിന്റെ കന്നുകാലി തൊഴുത്തു പണിഞ്ഞ കാരണഭൂതത്തിന്റെ ആരാധകരും അടിമകളും നില്ക്കണ്ട. ഷൂസ് സംഘ്സിനും സംഘ്സിന്റെ ചങ്ക്സിനും വീക്നെസ് ആണല്ലേ!!!’ -എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

ആര് വന്നാലും തന്റെ ഷൂ 5000 രൂപയ്ക്ക് നൽകാമെന്ന് സതീശൻ പറഞ്ഞിരുന്നു. ‘ഞാന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണ്. പുറത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ട് വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നൽകാം. എന്നാലും അത് എനിക്ക് ലാഭമാണ്’ -എന്നായിരുന്നു സതീശന്റെ പ്രതികരണം.

ഇതിനുപിന്നാലെ, മൂന്ന് ലക്ഷം തന്നാൽ ഒരു 30 പേർക്കെങ്കിലും ഈ ഷൂ ഞാൻ വാങ്ങിത്തരാമെന്ന ‘ഓഫറു’മായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്തുവന്നു. എന്നാലും തനിക്കാണ് ലാഭം എന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അതിന് ഹരികൃഷ്ണന്‍ എന്നൊരാള്‍ ‘ഇദ്ദേഹത്തിനല്ലേ ഷൂ നക്കണം നക്കണം എന്ന് പറഞ്ഞു നടന്നത്. രണ്ടെണ്ണം വാങ്ങി കൂട്ടത്തിൽ കരുതി നക്കുക’ എന്ന് കമന്‍റ് ഇട്ടു. ഇതിന് മറുപടിയുമായി ബൽറാം തന്നെ രംഗത്തുവന്നു. ‘ഷൂ എന്ന് കേൾക്കുമ്പോൾ സംഘിക്ക് നക്കൽ മാത്രമേ ഓർമ്മ വരുന്നുള്ളൂ എന്നത് എന്റെ തെറ്റല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വായടപ്പൻ മറുപടി. ഇതിന് 1200ലേറെ പേരാണ് ലൈക്ക് അടിച്ചത്.

Tags:    
News Summary - Rahul Mamkootathil about vd satheesan shoe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.