വൈറൽ താരം സൂപ്പർസ്റ്റാറിനൊപ്പം: റാനുമൊണ്ടാലിന്‍റെ പുതിയ പാട്ട് അണിയറയിൽ

പശ്ചിമ ബംഗാളിലെ രണാഘട്ട് റെയിൽവേ സ്റ്റേഷനിൽ ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്കറിന്‍റെ ഏക് പ്യാർ കാ നഗ്മ ഹേ എന്ന ഗാനം ആലപിച്ച ബംഗാളി ഗായികയെ അധികമാരും മറന്നുകാണില്ല. അന്ന് രണാഘട്ട് റെയിൽവേ സ്റ്റേഷനിൽ മാത്രം ഒതുങ്ങി നിന്ന ശബ്ദം പിന്നീട് രാജ്യത്താകെ അലയടിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഗാനാലാപന രംഗത്ത് തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച റാനു മൊണ്ടാൽ വീണ്ടും പുതിയ ഗാനവിസ്മയവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇക്കുറി ബംഗ്ലാദേശ് സൂപ്പർസ്റ്റാർ ഹിറോ അലോമുമായാണ് റാനുവിന്‍റെ പുതിയ പാട്ട്.

Full View

അലോം തന്നെയാണ് യുട്യൂബിലൂടെ റെക്കോർഡിങിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചത്. നിമിഷങ്ങൾകൊണ്ടാണ് റെക്കോർഡിങ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. റാനുവിനെ വീണ്ടും കാണാനായതിന്‍റെ സന്തോഷത്തിലാണ് ആരാധകർ. ബംഗാളിലെ ജനങ്ങൾ ഏറെക്കാലമായി കാത്തിരുന്ന കാര്യമാണ് നടന്നിരിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ചിലരുടെ അഭിപ്രായം.

2019ലാണ് റാനു മൊണ്ടാൽ സമൂഹമാധ്യമങ്ങളിലെ വൈറൽ താരമാകുന്നത്. പിന്നീട് ഹാപ്പി ഹർദി ആൻഡ് ഹീർ എന്ന ഹിമേഷ് ഹിമേഷ് രേഷ്മിയയുടെ സിനിമയിലെ ഏതാനും ഗാനങ്ങൾക്കും റാനു ശബ്ദം നൽകിയിരുന്നു. താരമായതിന് പിന്നാലെ അമിതമായി മേക്ക് അപ്പ് ഉപയോഗിക്കുന്നതിനും, ആരാധകരോട് മോശമായി പെരുമാറിയതിനും ഉൾപ്പെടെ നിരവധി ട്രോളുകളും റാനുവിനെ തേടിയെത്തിയിരുന്നു. 

Tags:    
News Summary - Ranu Mondal sings Bengali song with Bangladeshi superstar Hero Alom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.