ന്യൂഡൽഹി: യുക്രെയ്ൻ -റഷ്യ യുദ്ധം രണ്ട് ജനതകൾക്കിടയിൽ വലിയ വിടവ് സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ ഹിമാചൽ പ്രദേശിൽ നടന്ന ഒരു റഷ്യ-യുക്രെയ്ൻ വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. റഷ്യൻ പൗരനായ സെർജി നോവിക്കോവ് തന്റെ യുക്രെയ്നിയൻ കാമുകി എലോണ ബ്രമോകയെ ധർമ്മശാലയിൽ വെച്ച് വിവാഹം കഴിക്കുകയായിരുന്നു.
പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. അതിർത്തികൾ ഭേദിച്ചുള്ള ഈ പ്രണയസാക്ഷാത്കാരത്തിന് സാക്ഷ്യം വഹിക്കാൻ നാട്ടുകാരും എത്തിയിരുന്നു. 2021മുതൽ ഹിമാചൽ പ്രദേശിലെ ദരംകോട്ട് ഗ്രാമത്തിൽ താമസിച്ചുവരികയാണ് ഇരുവരും.
ആഗസ്റ്റ് രണ്ടിന് നടന്ന വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേരാണ് ദമ്പതികൾക്ക് അഭിനന്ദനവുമായി എത്തുന്നത്. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സ്നേഹം വിജയിക്കുമെന്ന് വിഡിയോക്ക് പ്രതികരണമായി ഒരാൾ കമന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.